കെ. കരുണാകരൻ
| കെ. കരുണാകരൻ | |
കെ കരുണാകരൻ |
|
|
കേരളത്തിന്റെ 7-ആമത്തെയും 12-ആമത്തെയും 13-ആമത്തെയും 15-ആമത്തെയും മുഖ്യമന്ത്രി
|
|
| ഔദ്യോഗിക കാലം മാർച്ച് 25, 1977 - ഏപ്രിൽ 25, 1977 ഡിസംബർ 28, 1981 - മാർച്ച് 17, 1982 മേയ് 24, 1982 - മാർച്ച് 25, 1987 ജൂൺ 24, 1991 - മാർച്ച് 16, 1995 |
|
| മുൻഗാമി | സി. അച്യുതമേനോൻ ഇ.കെ. നായനാർ കെ. കരുണാകരൻ എ.കെ. ആന്റണി |
|---|---|
| പിൻഗാമി | എ.കെ. ആന്റണി കെ. കരുണാകരൻ ഇ.കെ. നായനാർ എ.കെ. ആന്റണി |
|
|
|
| ജനനം | 1918 ജൂലൈ 5 കണ്ണൂർ, കേരളം |
| മരണം | 2010 ഡിസംബർ 23 (പ്രായം 92) തിരുവനന്തപുരം, കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഡി.ഐ.സി, എൻ.സി.പി |
| ജീവിത പങ്കാളി | കല്യാണിക്കുട്ടി |
കണ്ണോത്ത് കരുണാകരൻ മാരാർ (ജനനം: ജൂലൈ 5, 1918;മരണം:ഡിസംബർ 23, 2010 ) നാലുതവണ കേരള മുഖ്യമന്ത്രിയും ദീർഘകാല കോൺഗ്രസ് നേതാവും പല കോൺഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിക്കെ കോൺഗ്രസിലേക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചു. അസുഖത്തെ തുടർന്ന് 2010 ഡിസംബർ 23 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.[1]
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
ബാല്യം വിദ്യാഭ്യാസം [തിരുത്തുക]
1918 ജൂലൈ 5-ന് തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി കണ്ണൂരിലെ ചിറക്കലിൽ ജനിച്ചു. അന്നത്തെ ബ്രിട്ടീഷ് മലബാർ സർക്കാരിനു കീഴിൽ ഒരു ശിരസ്തദാർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ് രാമുണ്ണി മാരാർ. അദ്ദേഹത്തിനു രണ്ട് മുതിർന്ന സഹോദരൻമാരുണ്ടായിരുന്നു. യഥാക്രമം കുഞ്ഞിരാമമാരാരും , ബാലകൃഷ്ണമാരാരും. ദാമോദരമാരാർ എന്ന ഒരു ഇളയസഹോദരനും കരുണാകരനുണ്ടായിരുന്നു. കരുണാകരന് 5 വയസ്സുള്ളപ്പോൾ അവരുടെ ഏക സഹോദരി ദേവകി മരണപ്പെട്ടു. ബാലൻ ആയിരിക്കുമ്പോൾ തന്നെ , നീന്തലിലും , ഫുട്ബോളിലും , വോളിബോളിലും അതീവ തല്പരനായിരന്നു അദ്ദേഹം. ചിത്രകലയിലും മിടുക്കനായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മാരാർ എന്ന ജാതിപേര് ഉപയോഗിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. വടകര ലോവർ പ്രൈമറി സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത് , പിന്നീട് ആണ്ടല്ലൂരിലും രാജാസ് ഹൈസ്ക്കൂളിലും. രാജാസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ ജയിച്ചതിനു ശേഷം തൃശ്ശൂർ ആർട്സ് കോളെജിൽ കരുണാകരൻ ചിത്രമെഴുത്തും ഗണിതശാസ്ത്രവും ചെയ്തിരുന്നു. കണ്ണ് സംബന്ധമായ ഒരസുഖത്തിന്റെ ചികിത്സക്കായി ചേട്ടനായ കുഞ്ഞിരാമമാരാരുമായി അദ്ദേഹം തൃശ്ശൂരിലെ വെള്ളാനിക്കരയിലുള്ള തന്റെ അമ്മാവനായ പുത്തൻവീട്ടിൽ രാഘവൻനായരുടെ വസതിയിലേക്കു താമസം മാറ്റി.
മരണം [തിരുത്തുക]
വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് 2010 ഡിസംബർ 23-ന്[2] വ്യാഴാഴ്ച വൈകിട്ട് അഞ്ചേ കാലോടെയാണ് തിരുവനന്തപുരത്ത് അനന്തപുരി ആശുപത്രിയിൽ വെച്ച് കെ. കരുണാകരൻ അന്തരിച്ചത്.
രാഷ്ട്രീയത്തിലേക്ക് [തിരുത്തുക]
സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയ പ്രവേശനം. കൊച്ചി രാജ്യപ്രജാമണ്ഡലത്തിലെ ഒരു പ്രവർത്തകനായി തുടങ്ങിയ കരുണാകരൻ പിന്നീട് തൃശ്ശൂർ മുനിസിപ്പൽ കൗൺസിൽ അംഗമായി 1945 മുതൽ 1947 വരെ സേവനം അനുഷ്ഠിച്ചു.
കേരളരാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും, വാർത്തകളിൽ നിറഞ്ഞുനിന്നതുമായ വ്യക്തിയാണ് കരുണാകരൻ. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. നാലു തവണ കേരള മുഖ്യമന്ത്രിയായ കരുണാകരന് രാജൻ കൊലക്കേസ് തീരാക്കളങ്കം ഉണ്ടാക്കി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട രാജനെ കോടതിയിൽ 24 മണിക്കൂറിനകം ഹാജരാക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. രാജന്റെ പിതാവ് ഈച്ചരവാര്യർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജ്ജിയിൽ വാദം കേൾക്കവേയാണ് ഹൈക്കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. വിധി വന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരന് രാജിവെക്കേണ്ടിവന്നു.
മക്കൾ രാഷ്ട്രീയം ഒരുപാട് കരുണാകരനെ താഴ്ത്തി. മകൻ മുരളീധരൻ ജനാധിപത്യ ഇന്ദിരാ കോൺഗ്രസ്(കരുണാകരൻ) (ഡി.ഐ.സി) എന്ന രാഷ്ട്രീയ കക്ഷി ഉണ്ടാക്കി കരുണാകരന്റെ നീണ്ട കോൺഗ്രസ്സ് ജീവിതത്തിനു വിരാമം ഇട്ടു [അവലംബം ആവശ്യമാണ്]. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം കരുണാകരൻ ഡി.ഐ.സി.യിൽ പ്രവർത്തിച്ചു. പിന്നീട് ഡി.ഐ.സി. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയിൽ(എൻ.സി.പി) ലയിക്കുകയും ചെയ്തു. എൻ.സി.പി.യുടെ പ്രവർത്തകസമിതി അംഗമായിരിക്കെ താനും അനുയായികളും കോൺഗ്രസിലേക്കു തിരിച്ചു പോവുകയാണെന്ന് 2007 ഡിസംബർ പത്തിന് തിരുവനന്തപുരത്തു ചേർന്ന സമ്മേളനത്തിൽ കരുണാകരൻ പ്രഖ്യാപിച്ചു.
മകൾ പത്മജ വേണുഗോപാൽ കുടുംബിനിയും കോൺഗ്രസ് അംഗവുമായി തുടരുന്നു. പരേതയായ കല്യാണിക്കുട്ടിയാണ് സഹധർമ്മിണി.
1969 മുതൽ 1995 വരെ കോൺഗ്രസ് പ്രവർത്തകസമതി അംഗമായിരുന്നു. 1995-ൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കരുണാകരൻ ഒരു വർഷത്തോളം കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നു. കേരള നിയമസഭയിലേക്ക് 7 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐ.എൻ.ടി.യു.സി-യുടെ സ്ഥാപക അംഗമായിരുന്നു.
പുസ്തകം [തിരുത്തുക]
- പതറാതെ മുന്നോട്ട് (ആത്മകഥ)
| മുൻഗാമി സി. അച്യുതമേനോൻ |
കേരളത്തിലെ മുഖ്യമന്ത്രിമാർ 1977– 1977 |
പിൻഗാമി എ.കെ. ആന്റണി |
| മുൻഗാമി ഇ.കെ. നായനാർ |
കേരളത്തിലെ മുഖ്യമന്ത്രിമാർ 1981– 1987 |
പിൻഗാമി ഇ.കെ. നായനാർ |
| മുൻഗാമി ഇ.കെ. നായനാർ |
കേരളത്തിലെ മുഖ്യമന്ത്രിമാർ 1991– 1995 |
പിൻഗാമി എ.കെ. ആന്റണി |
|
|||||
അവലംബം [തിരുത്തുക]
- ↑ "ചരിത്രമായി ലീഡർ". മാതൃഭൂമി. 23 ഡിസംബർ 2010. ശേഖരിച്ചത് 23 ഡിസംബർ 2010.
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 674. 2011 ജനുവരി 11. ശേഖരിച്ചത് 2013 മാർച്ച് 09.
പുറത്തുനിന്നുള്ള കണ്ണികൾ [തിരുത്തുക]
- അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ
- അപൂർണ്ണ ജീവചരിത്രങ്ങൾ
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- 1918-ൽ ജനിച്ചവർ
- 2010-ൽ മരിച്ചവർ
- ജൂലൈ 5-ന് ജനിച്ചവർ
- ഡിസംബർ 23-ന് മരിച്ചവർ
- കേരളത്തിലെ മുഖ്യമന്ത്രിമാർ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ കോൺഗ്രസ് നേതാക്കൾ
- കേരളത്തിലെ മുൻമന്ത്രിമാർ
- കേരളത്തിലെ പ്രതിപക്ഷനേതാക്കൾ
- മൂന്നാം കേരള നിയമസഭാംഗങ്ങൾ
- നാലാം കേരള നിയമസഭാംഗങ്ങൾ
- അഞ്ചാം കേരള നിയമസഭാംഗങ്ങൾ
- ആറാം കേരള നിയമസഭാംഗങ്ങൾ
- ഏഴാം കേരള നിയമസഭാംഗങ്ങൾ
- എട്ടാം കേരള നിയമസഭാംഗങ്ങൾ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ