കെ. കേളപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും ഗാന്ധിയനും സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ (ഓഗസ്റ്റ് 24, 1889 - ഒക്ടോബർ 7, 1971).കേരളഗാന്ധി എന്നും അറിയപ്പെട്ടു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1889 ഓഗസ്റ്റ് 24-നു‍ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്ത് എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് കെ. കേളപ്പൻ ജനിച്ചത്. കലാലയ ജീവിതം കോഴിക്കോടും മദിരാശിയിലുമായിരുന്നു. വക്കീൽ ഗുമസ്തനായ അച്ഛന്റെ അഭിലാഷം മകനെ വക്കീലാക്കുകയെന്നതായിരുന്നു.അതിനാൽ ബോംബെയിൽ‍ തൊഴിൽജീവിതം നയിച്ച് ‍നിയമപഠനം നടത്തി. ഇക്കാലത്താണ് ഗാന്ധിജിയുടെ ആഹ്വാനത്താൽ പ്രചോദിതനായി പഠനമുപേക്ഷിച്ച് ദേശീയവിമോചനസമരത്തിലേക്ക് എടുത്തുചാടുന്നത്.

ചങ്ങനാശ്ശേരിയിൽ‍ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമായിരുന്നു അദ്ദേഹം.

[തിരുത്തുക] സ്വാതന്ത്ര്യസമരത്തിൽ

ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാൻ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങൾക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിന് എതിരായും അദ്ദേഹം പോരാടി. ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു അദ്ദേഹം. ഊർജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്കർത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പൻ.

മലബാർ ലഹളയുടെ കാലത്ത് ഒരുകൂട്ടം വിപ്ലവകാരികൾ പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാൻ കേളപ്പനു സാധിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തിൽ ചേർന്ന ആദ്യത്തെ കേരളീയനായിരുന്നു കേളപ്പൻ. വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു.

[തിരുത്തുക] ഗുരുവായൂർ സത്യാഗ്രഹം

1932-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് അദ്ദേഹം ഗുരുവായൂരിലെ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

[തിരുത്തുക] സോഷ്യലിസ്റ്റ്

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പലതവണ അദ്ദേഹം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അയിത്തം ഉച്ചാടനം ചെയ്യുവാൻ അദ്ദേഹം പരിശ്രമിച്ചു. ഹരിജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം പ്രയത്നിച്ചു. കേരളത്തിൽ പല ഹരിജന ഹോസ്റ്റലുകളും വിദ്യാലയങ്ങളും അദ്ദേഹം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനത്തിന്റെ മുൻപന്തിയിലായിരുന്നു അദ്ദേഹം. ഖാദി, കുടിൽ വ്യവസായങ്ങൾ കേരളത്തിൽ വേരുറപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു.

[തിരുത്തുക] പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

[തിരുത്തുക] പത്രാധിപർ

ഒരു വിദ്യാഭ്യാസ വിചക്ഷണനും നല്ലൊരു പത്രലേഖകനുമായിരുന്നു അദ്ദേഹം. മാതൃഭൂമി ദിനപത്രം ആരംഭിച്ചതിൽ അദ്ദേഹത്തിനും പങ്കുണ്ട്. രണ്ടു പ്രാവശ്യം (1929ലും, 1936ലും അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായിരുന്നു. 1954 ൽ സമദർശിനിയുടെ പത്രാധിപരായും പ്രവർത്തിച്ചു.

[തിരുത്തുക] സർവ്വോദയപ്രസ്ഥാനത്തിൽ

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സർവോദയ പ്രസ്ഥാനത്തിൽ ചേർന്നു. കേരള സർവോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സർവോദയ മണ്ഡൽ, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷൻ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയൻ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. ഇതിനുപരി കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ഒരിക്കലും പദവിക്കോ അധികാരത്തിനോ വേണ്ടി കേളപ്പൻ ആഗ്രഹിച്ചിരുന്നില്ല.

രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ച നിസ്സ്വാർത്ഥമായ ഒരു ജീവിതമായിരുന്നു കേളപ്പന്റേത്. ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞത് ഒരു വലിയ അളവുവരെ കേളപ്പനിലൂടെയായിരുന്നു. സേവനത്തിന്റെ ആ ജീവിതം 1971 ഒക്ടോബർ 7-നു അവസാനിച്ചു.


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=കെ._കേളപ്പൻ&oldid=1160806" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ