കണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂർ
Kerala locator map.svg
Red pog.svg
കണ്ണൂർ
11.8689° N 75.35546° E
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ എം.സി ശ്രീജ
വിസ്തീർണ്ണം 11.03[1]ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 63,797
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670 0xx
+91 497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
കണ്ണൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കണ്ണൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കണ്ണൂർ (വിവക്ഷകൾ)

കണ്ണൂർ ജില്ലയുടെ ആസ്ഥാനനഗരമാണ് കണ്ണൂർ. കേരളത്തിലെതന്നെ പ്രധാന പട്ടണങ്ങളിലൊന്നാണ് കണ്ണൂർ. ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്.

പേരിന്റെ ഉൽഭവം[തിരുത്തുക]

ഐതിഹ്യങ്ങൾ[തിരുത്തുക]

ശ്രീകൃഷ്ണൻ (കണ്ണൻ) നാട്‌ (ഊര്) എന്നർത്ഥമുള്ള മലയാള പദങ്ങളിൽ നിന്നാണ്‌ ഒരു കഥ. കടലായി ശ്രീകൃഷ്ണ ക്ഷേത്രം പണ്ട്‌ കണ്ണൂർ പട്ടണത്തിലുള്ള കടലായി കോട്ടയിലാണ് സ്ഥിതി ചെയ്തിരുന്നത്‌. [2]

മറ്റൊന്ന് ഇവിടത്തെ നഗരസഭയിൽ ഇന്നുമുള്ള കാനത്തൂർ‍ എന്ന പഴയ ഗ്രാമത്തിന്റെ പേരിൽനിന്നുമാണെന്നതാണ്.‌

ചരിത്രം[തിരുത്തുക]

പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂർ ആണെന്നാണ്‌ ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്‌. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ 1498ൽ കണ്ണൂരിൽ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങൾ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നു കണ്ണൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഭരണാധികാരികൾ. ക്രിസ്തുവർഷം 1500നുശേഷം‍ കണ്ണൂർ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി.[3] [4]

അതിരുകൾ[തിരുത്തുക]

വടക്ക് പള്ളിക്കുന്ന് - പുഴാതി പഞ്ചായത്തുകൾ, കിഴക്ക് എളയാവൂർ പഞ്ചായത്ത്, തെക്ക് എടക്കാട് പഞ്ചായത്ത്, കന്റോണ്മെന്റ്, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് അതിരുകൾ.‍

ഭൂമിശാസ്ത്രം[തിരുത്തുക]

അറബിക്കടലിന്റെ തീരത്താണു കണ്ണൂർ നഗരം സ്ഥിതി ചെയ്യുന്നത്.

നഗരസഭ[തിരുത്തുക]

മിലിട്ടറി കന്റോണ്മെന്റായിരുന്ന കണ്ണൂർ 1867ലാണ് മുനിസിപ്പാലിറ്റിയായത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നാണ് കണ്ണൂർ. മുനിസിപ്പാലിറ്റിയുടെ ആരംഭത്തിൽ 4 വാർഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1919വരെ മെമ്പർമാരെയും, ചെയർമാനെയും നാമനിർദ്ദേശം ചെയ്യുകയോ, തിരഞ്ഞെടുക്കുകയോ ചെയ്യുകയായിരുനു പതിവ്. 1919ൽ മുനിസിപ്പൽ കൌൺസിലിന്റെ അംഗസംഖ്യ 16 ആയി വർദ്ധിച്ചു. അവരിൽ 12 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 4 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. 1921 ജുലൈ 27ന്നാണ് ജനാധിപത്യ സ്വഭാവമുള്ള ആദ്യത്തെ മുനിസിപ്പൽ കൌൺസിൽ നിലവിൽ വന്നത്. ഇതിൽ 15 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 5 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. ആദ്യകാലത്ത് ചെയർമാൻ തന്നെയായിരുന്നു എക്സിക്യൂട്ടീവ് ആഫീസറായും പ്രവർത്തിച്ചു വന്നിരുന്നത്. 1934 ഓഗസ്റ്റ് 29ന് ആദ്യത്തെ കമ്മീഷണറായി എം.നാരായണഷേണായി നിയോഗിക്കപ്പെട്ടു. 1867ൽ നഗരസഭ രൂപവത്കരിക്കപ്പെട്ടുവെങ്കിലും സ്വന്തമായ ഓഫീസ് കെട്ടിടം നിർമ്മിച്ചത് 1938ലാണ്. 1967ൽ നിർമ്മിച്ച സുഭാഷ് ബിൽഡിംഗിലാണ് ഇപ്പോൾ മുനിസിപ്പൽ ഓഫീസ് പ്രവർത്തിച്ചു വരുന്നത്.

റാവു സാഹേബ് കെ.ചന്തനായിരുന്നു നഗരസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ. മുൻ എം.എൽ.എ.മാരായ എൻ.കെ.കുമാരൻ, പി.ഭാസ്കരൻ, മുന്മന്ത്രി എൻ.രാമകൃഷ്ണൻ, കേന്ദ്ര റെയിൽ‌വേ സഹമന്ത്രി ഇ.അഹമ്മദ്, ആൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡ്ന്റ് പി.പി.ലക്ഷ്മണൻ തുടങ്ങിയ പ്രഗത്ഭർ കണ്ണൂർ മുനിസിപ്പൽ ചെയർമാന്മാരായിരുന്നിട്ടുണ്ട്. 42 അംഗ മുനിസിപ്പൽ കൌൺസിലിൽ യു.ഡി.എഫിന് 33 (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 16, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് 16, ഐ.എൻ.എൽ. 1) സീറ്റും, എൽ.ഡി.എഫിനു 8 (സി.പി.എം.8) സീ‍റ്റും എസ്.ഡി.പി.ഐ.ക്ക് ഒരു സീറ്റും ആണ് നിലവിലുള്ളത്.

കന്റോൺ‌മെന്റ്[തിരുത്തുക]

1938 ജനുവരി 1ൻ മുനിസിപ്പാലിറ്റിയുടെ ഭാഗമായിരുന്ന ബർണ്ണശ്ശേരിയെ വേർപെടുത്തി കണ്ണൂർ കന്റോൺ‌മെന്റ് രൂപവത്കരിച്ചു. കേരളത്തിൽ ഇന്നു നിലവിലുള്ള ഏക കന്റോൺ‌മെന്റ് കണ്ണൂരാണ്. കേരളത്തിനകത്താണെങ്കിലും കേരളാ മുനിസിപ്പാലിറ്റീ/പഞ്ചായത്ത് ആക്ട് പ്രകാരമുള്ള അധികാര വികേന്ദ്രീകരണമോ, ജനകീയാസൂത്രണ പദ്ധതികളോ ഇവിടുത്തെ നടപ്പിലാക്കിയിട്ടില്ല. എക്സിക്യൂട്ടീവ് ഓഫീസറാണ് ഇവിടെ ഭരണാധികാരി.

ജനപ്രതിനിധികൾ[തിരുത്തുക]

കണ്ണൂർ ലോകസഭാ മണ്ഡലത്തെ ആദ്യ ലോകഭയിൽ പ്രതിനിധീകരിച്ചത് എ.കെ. ഗോപാലൻ ആയിരുന്നു. രണ്ടാം ലോകസഭ മുതൽ അഞ്ചാം ലോകസഭ വരെ കണ്ണൂർ മണ്ഡലം നിലവിലുണ്ടായിരുന്നില്ല. ആറാം ലോകസഭയിൽ സി.കെ.ചന്ദ്രപ്പൻ (സി.പി.ഐ), ഏഴാം ലോകസഭയിൽ കെ.കുഞ്ഞമ്പു (കോൺഗ്രസ്സ് യു), എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് ഐ), പതിമൂന്ന്, പതിനാല്‌ എന്നിവയിൽ എ.പി.അബ്ദുള്ളക്കുട്ടി (സി.പി.എം), പതിനഞ്ചാം സഭയിൽ കെ.സുധാകരൻ (കോൺഗ്രസ്സ് ഐ) എന്നിവരാണ്‌ കണ്ണൂരിനെ പ്രതിനിധീകരിച്ചത്.

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ എം.എൽ.എ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സി.കണ്ണൻ (1957-59) ആയിരുന്നു. തുടർന്ന് ആർ.ശങ്കർ (1960-64), ഇ.അഹമ്മദ് (1967-70), എൻ.കെ.കുമാരൻ (1970-77), പി.ഭാസ്കരൻ (1977-79, 1980-82, 1982-1987, 1987-91), എൻ.രാമകൃഷ്ണൻ (1991-96), കെ.സുധാകരൻ (1996-2001, 2001-2006, 2006-2009), എ.പി.അബ്ദുല്ലക്കുട്ടി (2009 മുതൽ) എന്നിവരാണ്‌ കണ്ണൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്.

ടൌൺഹാൾ[തിരുത്തുക]

ഒരു സ്വകാര്യ കമ്മിറ്റിയുടെ കീഴിലുണ്ടായിരുന്ന 7ആം എഡ്വേർഡ് സ്മാരക ടൌൺഹാൾ 1937ൽ 12,000 രൂപയ്ക്ക് മുനിസിപ്പൽ കൌൺസിൽ വാങ്ങിച്ചു. പ്രസ്തുത ടൌൺഹാൾ പുനർനിർമ്മിക്കാൻ നടപടികൾ പൂർത്തിയായി വരുന്നു.

കല-സംസ്‌കാരം[തിരുത്തുക]

തെയ്യം, തോറ്റം‌പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, കോൽക്കളി പാട്ടുകൾ എന്നിവയായിരുന്നു പണ്ടു കാലത്തെ പ്രധാനപ്പെട്ട കലാപരിപാടികൾ. കണ്ണൂരിന്റെ സാംസ്കാരിക പൈതൃകം വളരെ പെരുമയാർജ്ജിച്ചതാണ്. നാടൻ കലാരൂപമായ തെയ്യമാണു പ്രധാന കലാരൂപം. പൂരക്കളിയാണു മറ്റൊരു പ്രധാനകല.

വിദ്യാഭ്യാസം[തിരുത്തുക]

കണ്ണൂർ നഗരത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾ 19ആം നൂറ്റാണ്ടിൽ സ്ഥാപിതമായ ഗവ. ഗേൾസ് ഹൈസ്കൂളും, മുനിസിപ്പൽ ഹൈസ്കൂളുമായിരുന്നു. ആദ്യകാലത്ത് മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് നഗരത്തിൽ നിരവധി സ്കൂളുകൾ ഉണ്ട്. പ്രശസ്തമായ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജും, ശ്രീനാരായണ കോളേജും നഗരസഭാ പരിധിക്കു പുറത്താണ് സ്ഥിതി ചെയ്യുന്നത്.

സന്ദർശിക്കേണ്ട സ്ഥലങ്ങൾ[തിരുത്തുക]

സാമ്പത്തികം[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കണ്ണൂർ ജില്ല

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kannur Municipality General Details" (html) (ഭാഷ: English). ശേഖരിച്ചത് 2010 മാർച്ച് 24. 
  2. http://www.ananthapuri.com/kannur.asp
  3. കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള
  4. ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷണൻ ജൂൺ 2005, കറന്റ്‌ ബൂക്സ്‌ തൃശ്ശൂർ. ISBN
"http://ml.wikipedia.org/w/index.php?title=കണ്ണൂർ&oldid=2113497" എന്ന താളിൽനിന്നു ശേഖരിച്ചത്