ചെറുവത്തൂർ
| Cheruvathur | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | Kerala | ||
| ജില്ല(കൾ) | Kasaragod | ||
| ജനസംഖ്യ • ജനസാന്ദ്രത |
24,504 (1991) • 1,334 /km² (3 /sq mi) |
||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം | 18.37 km² (7 sq mi) | ||
|
കോഡുകൾ
|
|||
അക്ഷാംശവും രേഖാംശവും: 12°19′00″N 75°04′59″E / 12.3167°N 75.083°E കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ചെറുവത്തൂർ. കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയായി ആണ് ചെറുവത്തൂർ സ്ഥിതിചെയ്യുന്നത്.
വികസിച്ചുവരുന്ന ഒരു പട്ടണമാണ് ചെറുവത്തൂർ. പല ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും ഉള്ള ജനങ്ങൾക്ക് പുറം നാടുമായുള്ള ഏക വാഹന മാർഗ്ഗം ചെറുവത്തൂർ ബസ്സ്റ്റാന്റ് ആണ്. ഇവിടെ നിന്നും കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിലേക്കും, കയ്യൂർ, ചീമേനി, പടന്ന, മാടക്കര തുടങ്ങിയ ഗ്രാമങ്ങളിലേക്കും ബസ്സു ലഭിക്കും.
പ്രശസ്ത കവി-പണ്ഡിത കുടുംബമായ കുട്ടമത്ത് കുന്നിയൂർ കുടുംബം ചെറുവത്തൂരാണ്. കുട്ടമത്ത് അംശത്തിലുള്ള കുന്നിയൂർ കുടുംബം മലയാള സാഹിത്യത്തിന് സംഭാവനകൾ നൽകിയിട്ടുള്ള പല പ്രഗൽഭരെയും സംഭാവന ചെയ്തിട്ടുണ്ട്.
ചെറുവത്തൂരുള്ള ‘വീരമല‘ മലകളിൽ ഒരു ഡച്ച് കോട്ട നിലനിൽക്കുന്നു. ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ്.
ദേശീയപാത 17 ചെറുവത്തൂരിലൂടെ കടന്നുപോവുന്നു. മംഗലാപുരം-ചെറുവത്തൂർ പാതയായ ഇത് മംഗലാപുരത്തുനിന്നും തുടങ്ങി ചെറുവത്തൂർ എത്തുന്നതു വരെ തീരദേശത്തുകൂടി ആണ് നിർമ്മിച്ചിരിക്കുന്നത്.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ
|
|||||