മുഴപ്പിലങ്ങാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുഴപ്പിലങ്ങാട് | |
| Coordinates: (find coordinates) | |
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | Kannur |
| ജനസംഖ്യ | 21 (2001) |
| സമയമേഖല | IST (UTC+5:30) |
കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ് മുഴപ്പിലങ്ങാട്. 5 കിലോമീറ്റർ നീളമുള്ള മനോഹരമായ കടൽത്തീരത്തിനു പ്രശസ്തമാണ് ഈ ഗ്രാമം. കരിമ്പാറകൾ മുഴപ്പിലങ്ങാട് കടൽത്തീരത്തെ ആഴമേറിയ ഒഴുക്കുകളിൽ നിന്നും സംരക്ഷിക്കുന്നു. കേരളത്തിലെ 5 കിലോമീറ്റർ നീളമുള്ള ഏക വിനോദ സഞ്ചാര കടൽത്തീരമാണ് മുഴപ്പിലങ്ങാട്[അവലംബം ആവശ്യമാണ്]. മുഴപ്പിലങ്ങാടുനിന്നും അരയങ്കുടി പുഴക്ക് എതിരായി ധർമ്മടം ദ്വീപ് (പച്ചത്തുരുത്ത്) കാണാം.
മുഴപ്പിലങ്ങാടിന് ഏറ്റവും അടുത്തുള്ള പട്ടണം തലശ്ശേരിയാണ് (7 കി.മീ അകലെ).
കണ്ണൂർ ജില്ലാ തലസ്ഥാനം മുഴപ്പിലങ്ങാടുനിന്നും ഏകദേശം 13 കി.മീ അകലെയാണ്. മുഴപ്പിലങ്ങാട്ടെ താലപ്പൊലി ഉത്സവം പ്രസിദ്ധമാണ്. മാർച്ച് മാസത്തിൽ ശ്രീ കൂർമ്പ ക്ഷേത്രത്തിൽ ആഘോഷിക്കുന്ന ഈ ഉത്സവം മൂന്നു ദിവസം നീണ്ടുനിൽക്കുന്നു.
[തിരുത്തുക] ഇവയും കാണുക