കൊളച്ചേരി ഗ്രാമപഞ്ചായത്ത്
| കൊളച്ചേരി | |
| 12.04° N 75.46° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
| പ്രെസിഡന്റ് | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
670601 +91 460 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് കൊളച്ചേരി.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
ആരുടെയും തലയറുത്തുമാറ്റുവാൻ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികൾ ഭരിച്ചിരുന്ന നാടായതുകോണ്ട് കൊലച്ചേരി എന്ന നാമകരണത്തിന്റെ പരിണാമമാണ് കോളച്ചേരി എന്നൊരു സങ്കൽപ്പവുമുണ്ട്. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമെന്ന് കൽപ്പിക്കപ്പെടുന്ന നിരവധി ദെവക്കോലങ്ങളുടെ ചേരിയെന്നറിയപ്പെടുന്ന ഗ്രാമത്തിന് കൊലച്ചേരിയെന്ന മൊഴിമാറ്റം വന്നതാണെന്നും പറയുന്നു.
[തിരുത്തുക] സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങൾ
ജന്മിത്വത്തിനെതിരെആദ്യയോഗംചേർന്നത് 1919-ൽ ഭാരതീയന്റെ നേതൃത്വത്തിൽ നണിയൂർ മൊട്ടയിലായിരുന്നു. 1935-ൽ ഭാരതീയൻ പ്രസിഡണ്ടും കെ.എ.കേരളീയൻ സെക്രട്ടറിയുമായി കർഷകസംഘം രൂപവത്കരിച്ചത് വിഷ്‌ണുഭാരതീയന്റെ വീട്ടിൽ വെച്ചായിരുന്നു.
[തിരുത്തുക] ആദ്യകാല ഭരണസമിതികൾ
കെപൊക്കി വോട്ടുചെയ്യുന്ന കാലത്ത് ചേലേരിയും കൊളച്ചേരിയും രണ്ട് പഞ്ചായത്തുകളായിരുന്നു. കൊളച്ചേരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട് കെ. പി. അബ്‌ദുവായിരുന്നു. 1963-ൽ ചേലേരി വില്ലേജ് പഞ്ചായത്തും, കൊളച്ചേരി വില്ലേജ് പഞ്ചായത്തും കൂട്ടിച്ചേർത്ത് കൊളച്ചേരി പഞ്ചായത്തിനു രൂപംനൽകി. പ്രസിഡന്റായി ജെ. അബുബക്കറിനെയും വെസ് പ്രസിഡന്റായി കോറോത്ത് കുഞ്ഞിരാമൻ നായരെയും തെരഞ്ഞെടുത്തു.
[തിരുത്തുക] അതിരുകൾ
- വടക്ക്- വളപ്പട്ടണം പുഴ
- തെക്ക്: മുണ്ടേരിപ്പുഴ
- പടിഞ്ഞാറ്: നാറാത്ത് പഞ്ചായത്ത്
- കിഴക്ക്: മയ്യിൽ, കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- പാമ്പുരുത്തി
- കമ്പിൽ
- പന്ന്യങ്കണ്ടി
- നണിയുർ
- കൊളച്ചേരി
- പെരുമാച്ചേരി
- കൊടിപ്പോയ്യിൽ
- പള്ളിപറമ്പ്
- കായചിറ
- ചേലേരി
- നൂഞ്ഞേരി
- കരയാപ്പ്
- ചേലേരി സെൻട്രൽ
- വളവിൽ ചേലേരി
- എടക്കൈ
- കൊളച്ചേരിപറമ്പ്
- പാട്ടയം[1]
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആൾ താമസമുള്ള ആകെ വീടുകൾ | ആകെ വീടുകൾ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ആകെ ജനസംഖ്യ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | ആകെ സാക്ഷരത | |
|---|---|---|---|---|---|---|---|---|---|---|---|---|
| 20.72 |
[തിരുത്തുക] കൊളച്ചേരി പഞ്ചായത്തിലെ ചില പ്രധാനസ്ഥലങ്ങൾ
[തിരുത്തുക] പാമ്പുരുത്തി
കോളച്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാമ്പുരുത്തി (ആംഗലേയത്തിൽ pamburuthi)