മാട്ടൂൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാട്ടൂൽ
Kerala locator map.svg
Red pog.svg
മാട്ടൂൽ
11.40° N 76.07° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
അദ്ധ്യക്ഷൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670 302
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കണ്ണൂർ നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിനോടു ചേർന്ന് നീണ്ടുകിടക്കുന്ന ഒരു ഉപദ്വീപാണ് മാ‍ട്ടൂൽ.

ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്റരോളം വീതിയിൽ കിഴക്കു കുപ്പം-പഴയങ്ങാടി-വളർപട്ടണം പുഴയും പടിഞ്ഞാറ് അറബിക്കടലും വടക്കു മാ‍ടായി പഞ്ചായത്തും തെക്കു അഴീക്കൽ പുലിമുട്ടും ആണ് മാട്ടുലിന്റെ അതിരുകൾ. മാട്ടുലിന്റെ തെക്കു കിഴക്കു ഭാഗം കുപ്പം-വളർപട്ടണം പുഴയിൽ ദ്വീപായി കാണുന്ന തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും മാട്ടുൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.

മാട്ടൂലിലെ മൊത്തം ജനസംഖ്യ മുപ്പതിനായിരത്തോളം വരും. ഒരു ഗവണ്മെന്റു ഹൈസ്കൂളും ഒരു അൺ-എയ്ഡഡ് ഗേൾസ് ഹൈസ്കൂളും ഉള്ള മാട്ടൂൽ പഞ്ചായത്തു നിവാസികൾ ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും തളിപ്പറമ്പ്, പയ്യന്നൂർ, കണ്ണൂർ, പഴയങ്ങാടി എന്നീ നഗരങ്ങളെ ആശ്രയിക്കുന്നു.

ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ വലിയ വികസനം കടന്നുവന്നില്ല എങ്കിലും അടുത്തായി പണിത തെക്കുമ്പാടു-ചെറുകുന്നു പാലവും, മടക്കര-മാട്ടൂൽ പാലവും യാത്രാ സൌകര്യവും വികസനവും ത്വരിതഗതിയിലാക്കും എന്നു കരുതുന്നു. സ്വാതന്ത്ര്യത്തിനു മുന്നേ ഇവിടത്തെ നിവാസികൾ ബർമ്മ, ഇൻഡോനേഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നീ നാടുകളിൽ ജോലി അന്വേഷിച്ചു പോയ്ക്കൊണ്ടിരുന്നു. ഗൾഫു പ്രവാസം തുടങ്ങിയതിൽ പിന്നെ ഈ ഗ്രാമത്തിന്റെ മുഖഛായ മാറുകയായിരുന്നു.

ഉൾനാടൻ ജലഗതഗതത്തിനും മത്സ്യ ബന്ധനത്തിനും ഏറെ അനുയോജ്യമായ മാട്ടൂലും, പരിസര പ്രദേശങ്ങളും ഇന്നും ഈ മേഖലയിൽ ‍ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

മാട്ടൂലിന്റെ സ്ഥാനം

അവലംബം [തിരുത്തുക]

കുറിപ്പുകൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാട്ടൂൽ&oldid=1687381" എന്ന താളിൽനിന്നു ശേഖരിച്ചത്