പാമ്പാടി
| പാമ്പാടി | |
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കോട്ടയം |
| ജനസംഖ്യ | 1,71,271 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 81 m (266 ft) |
സ്ഥാനം: 9°34′00″N 76°40′00″E / 9.566667°N 76.66667°E കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പട്ടണമാണ് പാമ്പാടി . കോട്ടയത്തു നിന്നു ദേശീയപാത 220-ലൂടെ 16 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ പാമ്പാടിയിൽ എത്തിച്ചേരാം. റബ്ബർ മേഖലയുടെ പ്രവേശനകവാടമായിട്ടാണു പാമ്പാടി അറിയപ്പെടുന്നത്‍.
ഉള്ളടക്കം |
പേരിനു പിന്നിൽ [തിരുത്തുക]
പാമ്പാടി എന്ന പദത്തിനു അനന്തശയനനായ വിഷ്ണു എന്നാണു ശബ്ദതാരാവലി അർത്ഥം കല്പിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് വലിയ മഠം പോറ്റിമാർ സ്ഥാപിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. മഹാവിഷ്ണുവിന്റെ നാട് എന്നർത്ഥത്തിൽ ഈ സ്ഥലനാമം ഉരുത്തിരിഞ്ഞെന്നാണ് ഒരഭിപ്രായം.[1] അമ്പാടി എന്ന പദത്തിൽ നിന്നുമാണ് പാമ്പാടി ഉണ്ടായത്‍ എന്നും കരുതപ്പെടുന്നു. തൊട്ടടുത്ത പ്രദേശമായ കോത്തല ഉണ്ടായതു ഗോസ്ഥലം എന്ന വാക്കിൽ നിന്നാണ് എന്ന വിശ്വാസവും കൂടി കണക്കിലെടുക്കുമ്പോൾ ഈ അഭിപ്രായത്തിനും പ്രാബല്യമേറുന്നു.
എത്തിച്ചേരുവാനുള്ള വഴി [തിരുത്തുക]
ദേശീയപാത 220-ൽ കോട്ടയത്തിനും പൊൻകുന്നത്തിനും മധ്യേയാണ് പാമ്പാടി. ചങ്ങനാശ്ശേരിയിൽ നിന്നും കറുകച്ചാൽ വഴിയും പാലായിൽ നിന്നും പള്ളിക്കത്തോട് വഴിയും ഇവിടെ എത്തിച്ചേരാം.
- സമീപപ്രദേശങ്ങളിൽ നിന്നുമുള്ള ഏകദേശ ദൂരങ്ങൾ
- കോട്ടയം 16 കിലോമീററർ
- ചങ്ങനാശ്ശേരി 25 കിലോമീററർ
- പാലാ 23 കിലോമീററർ
- പൊൻകുന്നം 18 കിലോമീററർ
- പനമറ്റം 21 കിലോമീററർ
- കറുകച്ചാൽ 8 കിലോമീററർ
- പള്ളിക്കത്തോട് 8 കിലോമീററർ
- മണർകാട് 8 കിലോമീററർ
- കൂരോപ്പട 4 കിലോമീററർ
ആരാധനാലയങ്ങൾ [തിരുത്തുക]
പാമ്പാടിയിൽ ധാരാളം ഹൈന്ദവ, ക്രിസ്തീയ ആരാധനാലയങ്ങളും ഒരു മുസ്ലീം ആരാധനാലയവും ഉണ്ട് . ഇവയിൽ ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, വെണ്ണിമല ശ്രീരാമ-ലക്ഷ്മണ ക്ഷേത്രം, പാമ്പാടി ഓർത്തഡോക്സ് വലിയ പള്ളി , പാമ്പാടി സിംഹാസന പള്ളി എന്നിവ പ്രശസ്തങ്ങളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ [തിരുത്തുക]
പാമ്പാടി പള്ളിവാതിക്കൽ സ്ക്കൂളാണ് ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.[1] പിന്നീട് ആലാമ്പള്ളി സർക്കാർ സ്ക്കൂൾ, എം.ജി.എം ഹൈസ്ക്കൂൾ തുടങ്ങി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിൽ വന്നു. രാജീവ് ഗാന്ധി ഇൻസ്ററിററൂട്ട് ഓഫ് ടെക്നോളജി (ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്), കെ. ജി. കോളേജ് (കുര്യാക്കോസ് ഗ്രിഗോറിയോസ് കോളേജ്), ഡയറ്റ് (District Institute of Education and Training) എന്നിവയാണ് ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
പ്രമുഖ വ്യക്തികൾ [തിരുത്തുക]
- പ്രശസ്ത സാഹിത്യകാരനായ പൊൻകുന്നം വർക്കി
- സി.പി.ഐ(എം) നേതാവും കോട്ടയത്തു നിന്നുള്ള മുൻ നിയമസഭാംഗവുമായ വി. എൻ. വാസവൻ
- ചിത്രകാരനും, ആദ്യകാല കമ്മ്യൂണിസ്ററ് നേതാവുമായ പാമ്പാടി ബാലൻ
- സാഹിത്യകാരനായ ജോൺ ആലുങ്കൽ
- പുതുപ്പള്ളിയിൽ നിന്നുള്ള ആദ്യ നിയമസഭാംഗമായ ഡോ. പി.ടി. തോമസ് പാലാമ്പടം
അവലംബം [തിരുത്തുക]
|
||||||||||||||||||||