മലയാള കലാഗ്രാമം
അക്ഷാംശവും രേഖാംശവും: 11°42′31.07″N 75°31′58.37″E / 11.7086306°N 75.5328806°E കേരളത്തിലെ കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 29 കിലോമീറ്റർ അകലെ ന്യൂ മാഹിയിൽ മയ്യഴിപ്പുഴയോരത്ത് സ്ഥിതിചെയ്യുന്ന മലയാള കലാഗ്രാമം (മകം) കലാപഠനത്തിനും സാംസ്കാരികസംവാദങ്ങൾക്കുള്ള വേദിയുമാണ്. മലയാളസാഹിത്യത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ നായകനായിരുന്ന എം.ഗോവിന്ദന്റെ ആശയങ്ങൾ കലാഗ്രാമം എന്ന സങ്കല്പത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പ്രാരംഭം
മദിരാശിയിലെ വ്യവസായിയും ന്യൂമാഹിക്കടുത്ത ചൊക്ലി സ്വദേശിയുമായ ഏ.പി.കുഞ്ഞിക്കണ്ണനാണ് മലയാള കലാഗ്രാമത്തിന്റെ സ്ഥാപകൻ.[1] ഏ.പി.കെ.ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത് 1993 ഡിസംബർ 26- നാണ്.[2] ഡോ.സുകുമാർ അഴീക്കോടായിരുന്നു ഉദ്ഘാടകൻ. എം.വി.ദേവൻ കലാഗ്രാമത്തിന്റെ ഡയറക്ടറാണ്.
[തിരുത്തുക] പ്രവർത്തനം
ഡയറക്ടർ,റജിസ്ട്രാർ,ഫ്രറ്റേർനിറ്റി സെന്റർ മേധാവി എന്നിവരാണ് കലാഗ്രാമത്തിന്റെ ദൈനംദിനഭരണം നിർവ്വഹിക്കുന്നത്. സംഗീതം,നൃത്തം,നൃത്തം,ചിത്രം,ശില്പം എന്നീ വിഷയങ്ങൾ പരിശീലിപ്പിക്കാൻ സ്ഥിരം അദ്ധ്യാപകർ നിയമിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ വിസിറ്റിംഗ് അദ്ധ്യാപകരും ക്സാസ്സുകൾ കൈകാര്യം ചെയ്യുന്നു. ഫ്രറ്റേർനിറ്റി സെന്ററിനു കീഴിൽ സാഹിത്യം,സിനിമ,യോഗ എന്നിവയ്ക്ക് സംവാദവേദികൾ ഉണ്ട്. കലാപരിപാടികൾ അവതരിപ്പിക്കാനും സെമിനാറുകൾ നടത്താനുമായി എം.ഗോവിന്ദൻ സ്മാരകമായി മനോഹരമായ ഒരു ഓഡിറ്റോറിയവും കലാഗ്രാമത്തിലുണ്ട്.പ്രമുഖ ചിത്രകാരന്മാരുടെ രചനകൾ ഉൾക്കൊള്ളുന്ന ഒരു ഗ്യാലറിയും കലാവസ്തുക്കളുടെ വില്പനയ്ക്കായി മറ്റൊരു ഗ്യാലറിയും കലാഗ്രാമത്തിലുണ്ട്.
[തിരുത്തുക] പാഠ്യപദ്ധതി
സാമ്പ്രദായികമായ കലാപരിശീലനത്തിന്റെ രീതിയിൽ നിന്നു മാറി അഭിരുചിയുള്ളവർക്കെല്ലാം കലാപരിശീലനം നേടാവുന്നരീതിയിലാണ് കലാഗ്രാമത്തിന്റെ പഠനം ചിട്ടപ്പെടുത്തിയത്. ഏതെങ്കിലും പരീക്ഷയ്ക്കു വേണ്ടിയുള്ള പരിശീലനമല്ല അതിനാൽ ഇവിടെ നടക്കുന്നത്.ആറു വയസ്സു മുതൽ പ്രായമുള്ളവർക്ക് വിദ്യാർത്ഥികളായി പ്രവേശനം നേടാം. പാർട് ടൈം കോഴ്സുകളാണ് നടത്തുന്നത്.ആഴ്ചയിൽ മൂന്നു ദിവസമാണ് ഓരോ ബാച്ചിനും ക്ലാസ്സുകൾ ഉണ്ടാവുക.ചിത്ര-ശില്പകലകളിൽ ക്ലാസ്സുകൾ ഏറെക്കുറേ സ്വതന്ത്രപരിശീലനമാണ്. സംഗീതം,നൃത്തം എന്നിവയിൽ ചിട്ടയായ പരിശീലനം നല്കുന്നു. കോഴ്സുകളായി തിരിച്ചിട്ടുള്ള പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്,അഡ്വാൻസ്‌ഡ് സർട്ടിഫിക്കറ്റ് എന്നിവ നല്കുന്നു.
[തിരുത്തുക] അദ്ധ്യാപകർ
സ്ഥിരം അദ്ധ്യാപകർക്കു പുറമെ സന്ദർശകാദ്ധ്യാപകരും പരിശീലനപരിപാടികളിൽ പങ്കെടുക്കുന്നു.വിവിധകാലങ്ങളിൽ അദ്ധ്യാപകരായിരുന്നവർ വിഭാഗം തിരിച്ച് ചുവടെ
[തിരുത്തുക] സംഗീതം
കൊട്ടാരക്കര ശിവകുമാർ - ശാസ്ത്രീയ സംഗീതം വായ്പാട്ട്.(ഇപ്പോൾ ഇല്ല) ഷീജാ ശിവകുമാർ - ശാസ്ത്രീയ സംഗീതം വായ്പാട്ട്.(ഇപ്പോൾ ഇല്ല) വി.വി.രാജേഷ് - വയലിൻ പയ്യന്നൂർ രാജൻ - മൃദംഗം ലാലു സുകുമാരൻ -ശാസ്ത്രീയ സംഗീതം വായ്പാട്ട്.
[തിരുത്തുക] നൃത്തം
കലാക്ഷേത്ര ഗണപതി - ഭരതനാട്യം.(ഇപ്പോൾ ഇല്ല) കലാക്ഷേത്ര ഐശ്വരാ ഗണപതി - ഭരതനാട്യം.(ഇപ്പോൾ ഇല്ല) കലാക്ഷേത്ര കമലാ ദേവി - ഭരതനാട്യം കലാക്ഷേത്ര പുഷ്പലത - ഭരതനാട്യം.(ഇപ്പോൾ ഇല്ല) കലാക്ഷേത്ര സീതാ ശശിധരൻ - ഭരതനാട്യം.(ഇപ്പോൾ ഇല്ല) പി എൻ.വികാസ് - കുച്ചിപ്പുഡി ഷീജാ ശിവദാസ് - കുച്ചിപ്പുഡി
[തിരുത്തുക] ചിത്രകല
ജി.രാജേന്ദ്രൻ - വിസിറ്റിംഗ് പ്രൊഫസർ(ഇപ്പോൾ ഇല്ല), ബാലൻ താനൂർ (ഇപ്പോൾ ഇല്ല), വത്സരാജ് (ഇപ്പോൾ ഇല്ല), സുരേഷ് കൂത്തുപറമ്പ്, പൊൻമണി തോമസ് (ഇപ്പോൾ ഇല്ല), കെ.ആർ.ബാബു. ചുമർചിത്രം
[തിരുത്തുക] യോഗ
യോഗാചാര്യ വാസുദേവ്
ഓരോ കലാരംഗത്തിലെയും പഴയതും പുതിയതുമായ സമ്പ്രദായങ്ങളുമായി പരിചയപ്പെടുവാൻ കലാഗ്രാമത്തിലെ വിദ്യാർത്ഥികൾക്കു കഴിയുന്നു. കലയുടെ ചരിത്രവും സാദ്ധ്യതകളുമായി ബന്ധപ്പെടുവാനും കലയെ നിത്യജീവിതത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുവാനും കലാഗ്രാമം വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: മാഹി ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് - ഏകദേശം 64 കിലോമീറ്റർ കിഴക്ക്.
[തിരുത്തുക] അവലംബം
- ↑ http://www.lsg.kerala.gov.in/htm/detail.asp?ID=1153&intId=5
- ↑ മലയാള കലാഗ്രാമത്തിന്റെ അഞ്ചു കൊല്ലം,കെ.പാനൂർ,പഞ്ചമം,മലയാള കലാഗ്രാമം,1999