പയ്യാമ്പലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പയ്യാമ്പലം കടപ്പുറം ,ഒരു വിദൂര ദൃശ്യം
കണ്ണൂർ നഗരത്തിന്റെ ഒരു ഭാഗമാണ് പയ്യാമ്പലം. ഈ പ്രദേശം കടൽത്തീരമാണ്. ഇവിടത്തെ കടപ്പുറം കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്. ഇതിനടുത്ത് ഒരു ശ്മശാനവും ഉണ്ട്. നിരവധി പ്രശസ്തർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. അഴീക്കോടൻ രാഘവൻ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഇ.കെ. നായനാർ,എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ തുടങ്ങിയ പ്രശസ്തരുടെ അന്ത്യവിശ്രമസ്ഥലമാണ് പയ്യാമ്പലം ശ്മശാനം .