മാടായി പള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മടായി മോസ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമത്തിലാണ് പ്രശസ്തമായ മാടായി പള്ളി. സുന്ദരവും പുരാതനവുമായ ഈ പള്ളി നിർമ്മിച്ചത് മാലിക് ഇബിൻ ദിനാർ ആണെന്നാണ് വിശ്വാസം. ക്രിസ്തുവർഷം 1124-ൽ ആണ് ഈ പള്ളി നിർമ്മിച്ചത്.
ഈ മോസ്കിലെ ഒരു വെളുത്ത മാർബിൾ പാളി മെക്കയിൽ നിന്നും മാലിക് ഇബിൻ ദിനാർ കൊണ്ടുവന്നത് ആണെന്നാണ് വിശ്വാസം. മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ഇബിൻ ദിനാർ പ്രവാചകന്റെ വചനം പ്രചരിപ്പിക്കുവാനായി ഇന്ത്യയിൽ എത്തി. ഈ പള്ളി പുനരുദ്ധരിച്ച ഒരു അറബി വിശുദ്ധന്റെ ഖബറും ഈ മോസ്കിൽ കാണാം.
കണ്ണൂരിലെ ഒരു പ്രധാന ആകർഷണമാണ് ഈ പള്ളി. കേരളത്തിലെ ഒരു പ്രധാന മുസ്ലീം തീർത്ഥാടന കേന്ദ്രവുമാണ് ഈ പള്ളി.