സെന്റ് ആഞ്ജലോ കോട്ട
സ്ഥാനം: 11°51′15.05″N 75°22′17.18″E / 11.8541806°N 75.3714389°E
| സെന്റ് ആഞ്ജലോ കോട്ട | |
|---|---|
| കണ്ണൂർ, കണ്ണൂർ ജില്ല | |
സെന്റ് ആഞ്ജലോ കോട്ടയുടെ മുൻ വാതിൽ |
|
|
|
|
| തരം | കടൽതീരത്തുള്ള കോട്ട |
| കോർഡിനേറ്റുകൾ | 11°51′14″N 75°22′18″E / 11.85389°N 75.37167°E |
| നിർമ്മിച്ച വർഷം | 1505 |
| നിർമ്മിച്ചത് | പോർച്ചുഗീസുകാർ |
| ഉപയോഗത്തിൽ | 1505-? |
| Open to the public |
അതെ |
| നിയന്ത്രിക്കുന്നത് | ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ |
| സംഭവങ്ങൾ | 1663 - ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും പിടിച്ചെടുത്തു 1663 - അറക്കൽ അലി രാജക്ക് ഡച്ചുകാർ കോട്ട വിറ്റു 1790 - ബ്രിട്ടീഷുകാൽ കോട്ട പിടിച്ചെടുത്തു |
കേരളത്തിലെ കണ്ണൂർ ജില്ലയിൽ അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽമേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചത്. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും 1663-ൽ ഈ കോട്ട പിടിച്ചടക്കി. അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു.
1790-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കി. ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി.
കോട്ടയ്ക്ക് ഉള്ളിൽ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. കണ്ണൂർ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയിൽ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനികർക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.
മാപ്പിള ബേ തുറമുഖവും അറക്കൽ പള്ളിയും കോട്ടയ്ക്ക് അടുത്താണ്.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഇന്ന് ഈ കോട്ട.
ചിത്രശാല [തിരുത്തുക]
-
കോട്ടമതിലിൽ പോർച്ചുഗീസ് ഭാഷയിലെഴുതിയ സൈനിക ചിഹ്നങ്ങൾ.
ഇവയും കാണുക [തിരുത്തുക]
- പയ്യമ്പലം ബീച്ച്
- മീൻകുന്ന് ബീച്ച്
- മുഴപ്പിലങ്ങാട് ബീച്ച്
- പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്
- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
- കണ്ണൂർ
- തലശ്ശേരി കോട്ട
പുറത്തുനിന്നുള്ള കണ്ണികൾ [തിരുത്തുക]
|
|||||
|
|||||