തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃച്ചംബരം ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്ഷാംശവും രേഖാംശവും: 12°1′52.64″N 75°22′4.51″E / 12.0312889°N 75.3679194°E / 12.0312889; 75.3679194 കേരളത്തിലെ കണ്ണൂർ ജില്ലാ‍ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റർ ദൂരെയാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പ്രശസ്തമായ തളിപ്പറമ്പ് പട്ടണത്തിന് അടുത്താണ് ഈ ക്ഷേത്രം. 12.03129, 75.36792

ഉള്ളടക്കം

[തിരുത്തുക] പ്രതിഷ്ഠ

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. നാലമ്പലത്തിനുള്ളിൽ ശ്രീകോവിലിൽ ശ്രീകൃഷ്ണനും, ഇടത്ത്ഭാഗത്തായി വിഷ്വക്‌സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്.

[തിരുത്തുക] ചടങ്ങുകൾ

ഇവിടത്തെ വാർഷികോത്സവം ഒരു വർണാഭമായ ഉത്സവമാണ്. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന ഉത്സവം മലയാള മാസം കുംഭം 22-നു ആണ് ആരംഭിക്കുക. (സാധാരണയായി മാർച്ച് 6-നു) കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുക. മീനം 6-നു (സാധാരണയായി മാർച്ച് 20-നു) ഉത്സവ സമാപ്തി കുറിച്ച് കൂടിപ്പിരിയൽ നടക്കുന്നു. ഇതിൽ കുംഭം 27, 28 മഹോത്സവവും, മീനം 1,2 ദേവോത്സവവുമാണ്. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളിൽ തൃച്ചമ്പ്രം ക്ഷേത്രത്തിൽ നിന്നും 1 കിലോമീറ്റർ അകലെയുള്ള പൂക്കോത്ത്നടയിൽ തിടമ്പു നൃത്തം നടക്കുന്നു. (ശ്രീ കൃഷ്ണന്റെയും തളിപ്പറമ്പിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള മഴൂർ(ധർമ്മംകുളങ്ങര) ക്ഷേത്രത്തിലെ ബലരാമന്റെയും തിടമ്പുകളേറ്റിക്കൊണ്ട് നടത്തുന്ന ഒരു നൃത്തം).

[തിരുത്തുക] ഐതിഹ്യം

ശ്രീ ശംബര മഹർഷി ഭഗവദ്‌വിലാസങ്ങൾ കാണാൻ തപസ്സനുഷ്ഠിച്ച വനഭൂമിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്നും, അതിന്റെ ഓർമ്മയ്ക്കായി തിരു ശംബര എന്ന പേരിൽ നിന്നാണ് തൃച്ചമ്പ്രം ക്ഷേത്രത്തിനു ആ പേരു വന്നത് എന്നാണ് ഐതിഹ്യം.

[തിരുത്തുക] കൂടിപ്പിരിയൽ

പൂക്കോത്ത് നമ്പൂതിരിയുടെ അന്തർജ്ജനത്തിന്റെ ആഗ്രഹ സാധൂകരണത്തിനായി ആ ഇല്ലത്തിന്റെ തിരുമുറ്റമായിരുന്ന സ്ഥലത്ത് നടക്കുന്ന രാമകൃഷ്ണ ലീലകളാണെന്ന ഐതിഹ്യമുണ്ട്.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ