ധർമ്മടം തുരുത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ധർമ്മടം ദ്വീപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കണ്ണൂർ ജില്ലയിലെ 2 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഒരു ദ്വീപാണ് ധർമ്മടം തുരുത്ത് (പച്ചത്തുരുത്ത്). ധർമ്മടം കടപ്പുറത്ത് നിന്നും ഏകദേശം 100 മീറ്റർ അകലെയായാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് മുഴപ്പിലങ്ങാട് കടൽത്തീരത്തുനിന്നും കാണുവാൻ കഴിയും. വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ നടന്നുപോകാൻ സാധിക്കും. സ്വകാര്യ സ്വത്തായ ഈ ദ്വീപിൽ പ്രവേശിക്കുവാൻ അനുവാദം ആവശ്യമാണ്. മുൻപ് ധർമ്മപട്ടണം എന്നറിയപ്പെട്ടിരുന്ന ധർമ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു[അവലംബം ആവശ്യമാണ്].മുൻപ് സ്വകാര്യ സ്വത്തായിരുന്ന ഈ തുരുത്ത് കേരള സർക്കാർ ഏറ്റെടുത്തു.ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ധർമ്മടം തലശ്ശേരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെയാണ്.