ഹിന്ദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകള്‍
ഹൈന്ദവ വിഭാഗങ്ങള്‍ · ഗ്രന്ഥങ്ങള്‍

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം
കര്‍മം · പൂജാവിധികള്‍ · യോഗ · ഭക്തി
മായ · യുഗങ്ങള്‍ · ക്ഷേത്രങ്ങള്‍

വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങള്‍
ഐതീഹ്യങ്ങള്‍ · മറ്റുള്ളവ

മറ്റ് വിഷയങ്ങള്‍

ഹിന്ദു
ഗുരുക്കന്മാര്‍ · ചാതുര്‍വര്‍ണ്യം
ആയുര്‍വേദം · ഉത്സവങ്ങള്‍ · നവോത്ഥാനം
ജ്യോതിഷം

സ്വസ്തിക

ഹിന്ദു ധര്‍‌മത്തിന്റെ ദര്‍‍ശനങ്ങളിലും ഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് ഹിന്ദു (ഉച്ചാരണം , ദേവനാഗരി: हिन्दू , ഇംഗ്ലീഷ്:Hindu).

ഹിന്ദു ധര്‍മം എന്നത് ഭാരത ഉപഭൂഖഖണ്ഡത്തില്‍ ഉടലെടുത്ത മതപരവും ദാര്‍ശനികവും സാംസ്കാരികവുമയ വ്യവസ്ഥകളുടെ ഒരു സഞ്ചയമാണ്. ലോകത്തിലെ ഏറ്റവും വലിയ മതങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഹിന്ദു ധര്‍മം. ലോകജനസംഖ്യയില്‍ ഏകദേശം 920 മില്യന്‍ ആള്‍ക്കാര്‍ ഹിന്ദുക്കളാണ്. ഇവരില്‍ ഏകദേശം 890 മില്യന്‍ ആളുകള്‍ ഭാരതത്തില്‍ ജീവിക്കുന്നു; 30 മില്യന്‍ ആളുകല്‍ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. [1] ബംഗ്ലാദേശ്, മ്യാന്‍മര്‍ (ബര്‍മ), പാകിസ്ഥാന്‍, ശ്രീ ലങ്ക, ഫിജി, Guyana, നേപാള്‍, സിഗപ്പൂര്‍, ഇന്റോനേഷ്യ (പ്രത്യേകിച്ചും ബാലി), മലേഷ്യ, ദക്ഷിണാഫ്രിക്ക, കെനിയ, മൗറീഷ്യസ്, Suriname, Trinidad and Tobago, കാനഡ, നെതര്‍ലാന്‍ഡ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്‌ഡം തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം കൂടിയ ഹിന്ദു ജനസംഖ്യയുള്ളവയാണ്.[2]

ഉള്ളടക്കം

[തിരുത്തുക] നിരുക്തം

“ഹിന്ദു” എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു പ്രാചീന പേര്‍ഷ്യന്‍ ഭൂമിശാസ്ത്രപദമായിട്ടാണ്. സിന്ധു നദിയുടെ പേരില്‍ നിന്നുമാണ് ഈ വാക്കിന്റെ ഉത്ഭവം. പേര്‍ഷ്യക്കാര്‍ സിന്ധു നദിക്ക് മറുവശത്തുള്ള ജനതയെ സൂചിപ്പിക്കാന്‍ ഹിന്ദു എന്ന പദം ഉപയോഗിച്ചു. പിന്നീട് അറബികള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ അറബിക് അല്‍ കൂടി മുന്നില്‍ ചേര്‍ത്ത് “അല്‍-ഹിന്ദ്” എന്ന് പ്രയോഗിച്ചുവന്നു. [3] എല്ലാ മുഗള്‍ ചക്രവര്‍‌ത്തിമാരും 18ആം ശതകത്തിന്റെ അവസാനം വരെ ബ്രിട്ടീഷ് സാമ്രാജ്യവുംഹിന്ദുസ്ഥാനിലെ” ജനങ്ങളെ “ഹിന്ദു” എന്ന പദത്താല്‍ പരാമര്‍‌‍ശിച്ചിരുന്നു. ക്രമേണ “ഹിന്ദു” എന്നപദം എബ്രഹാമികവംശനാമം സ്വീകരിക്കാത്ത ഏതൊരു ഭാരതീയനെയും സൂചിപ്പിക്കുന്ന പദമായി മാറുകയും അങ്ങനെ മഹത്തായ വ്യാപ്തിയുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു ജനതതിയുടെ പൊതുനാമമായി തീരുകയും ചെയ്തു.[4]

“ഹിന്ദു” എന്ന വാക്ക് എപ്പോള്‍‍, എങ്ങനെ രൂപപ്പെട്ടു എന്നത് വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളില്‍ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല. പിന്നീടുള്ള ഗ്രന്ഥങ്ങളില്‍ സിന്ധു നദീതടവാസികളെ കുറിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചുവന്നത്. മധ്യകാലത്ത് ഭാരതത്തില്‍ ആക്രമണം നടത്തിയവരാണ് ഭാരതത്തിലെ പ്രത്യേക സംസ്കാരവും ആചാരങ്ങളുമുള്ള ജനങ്ങളെ ഒന്നായി ഹിന്ദുക്കള്‍ എന്ന് നിരന്തരം വിവക്ഷിച്ചുതുടങ്ങിയത്.

പില്‍ക്കാലത്ത്, ഏകദേശം 1830ഓടുകൂടി, കൊളോണിയലിസത്തിനെതിരായ ഒരു ദേശീയ വികാരം എന്ന നിലക്കും മറ്റ് ലോകമതങ്ങളില്‍ നിന്ന് വ്യതിരിക്തമെന്ന നിലക്കും തങ്ങളുടെ ദര്‍ശനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം ചേര്‍ന്ന് ഒരു മതമെന്ന നിലയില്‍ ഹിന്ദുക്കള്‍ കണ്ടുതുടങ്ങി. [4]


[തിരുത്തുക] ആരാണ് ഹിന്ദു?

A Hindu devotee during a prayer ceremony at Kathmandu's Durbar Square.

വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും മഹാവൈവിധ്യം മൂലം ആരാണ് ഹിന്ദു എന്നതിന് ഒരു എല്ലാവരാലും അംഗീകരിക്കപ്പെടുന്ന നിര്‍വചനം നല്‍കുക സാധ്യമല്ല. 1995 ല്‍ മുഖ്യന്യായാധിപന്‍ പി. ബി. ഗജേന്ദ്രഗാഡ്കര്‍ ഭാരതത്റ്റിന്റെ പരമോന്നത നീതിപീഠം മുന്‍പാകെ ഇപ്രകാരം ഉദ്ധരിച്ചു:[5]

"നാം ഹിന്ദുമതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ലോകത്തിലെ മറ്റ് മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഹിന്ദു മതം ഒരു പ്രതേക പ്രവാചകനെ അവകാശപ്പെടുന്നില്ല; ഒരു പ്രതേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല; ഒരു പ്രതേക സിദ്ധാന്തമോ തത്വമോ പിന്തുടരുന്നില്ല; ഒരു പ്രതേക ദാര്‍ശനിക ആശയത്തില്‍ മാത്രം വിശ്വസിക്കുന്നില്ല; ഒരു പ്രത്യേകരീതിയില്‍ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാര്‍ഥത്തില്‍‌, അത് ഒരു മതത്തിന്റെ പരമ്പരാഗത സ്ങ്കുചിത ലക്ഷണങ്ങള്‍ ഒന്നുംതന്നെ പൂര്‍‌‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിത രീതി എന്ന് വിശദീകരിക്കാം, അതിലപ്പുറം ഒന്നുമല്ല."


[തിരുത്തുക] ഹിന്ദുക്കളുടെ ഭാഷാശാസ്ത്രം

ഇതും കാണുക: സംസ്കൃതം

വേദങ്ങളും ഇതിഹാസങ്ങളും രൂപപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. സംസ്കൃതം എഴുതാന്‍ വിവിധ ലിപികള്‍ ഭാരതത്തില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. കൂടാതെ മറ്റ് ഭാഷകളിലും ധാരാളം ദാര്‍ശനികവും മതപരവുമായ രചനകള്‍ ഉണ്ടായി. ആധുനിക കാലത്ത് ഇംഗ്ലീഷിലും ഹിന്ദു‌മത സംബന്ധിയായ ധാരാളം രചനകള്‍ ഉണ്ടായി.[അവലംബം ആവശ്യമാണ്]

[തിരുത്തുക] മറ്റ് ധാര്‍മിക മതങ്ങള്‍

[തിരുത്തുക] ഇവകൂടി കാണുക

[തിരുത്തുക] ബാഹ്യകണ്ണികള്‍

[തിരുത്തുക] കുറിപ്പുകള്‍

  1. Hinduism, Encyclopedia Encarta
  2. Swami Bhaskarananda, "Essentials of Hinduism", Viveka Press 2002. ISBN 1-884852-04-1
  3. Thapar, R. 1993. Interpreting Early India. Delhi: Oxford University Press. p. 77
  4. 4.0 4.1 Gavin, Flood. Hare Krishna: Hinduism, Vaisnavism, and ISKCON: Authentic Traditions or Scholarly Constructions?. Cults and Society, Vol. 1, No. 1, 2001. ശേഖരിച്ചത് 2008-05-11.
  5. Supreme Court of India, "Bramchari Sidheswar Shai and others Versus State of West Bengal" 1995

[തിരുത്തുക] ആധാരങ്ങള്‍

  • hinduism and its reality
  • Flood, Gavin (Editor) (2003). The Blackwell Companion to Hinduism. Malden, MA: Blackwell Publishing Ltd.. ISBN 1-4051-3251-5. 
  • Radhakrishnan, S.; Moore, CA (1967). A Sourcebook in Indian Philosophy. Princeton. ISBN 0-691-01958-4. 
  • Tattwananda, Swami (1984). Vaisnava Sects, Saiva Sects, Mother Worship. Calcutta: Firma KLM Private Ltd..  First revised edition.
"http://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം