വേദാന്തം
|
ഹൈന്ദവദർശനം |
| ബ്രഹ്മം · ഓം |
|
ദർശനധാരകൾ
സാംഖ്യം · യോഗം |
|
ദാർശനികർ
പ്രാചീന കാലഘട്ടം |
|
|
വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ് വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേർ ഉണ്ട്. ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയാണ് അടിസ്ഥാന ഗ്രന്ഥങ്ങൾ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര് ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങൾ വേദാന്തത്തിൽ തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. അദ്വൈതം, ദ്വൈതം,വിശിഷ്ടാദ്വൈതം എന്നിവയാണ് അവയിൽ പ്രധാനം
[തിരുത്തുക] പേരിനു പിന്നിൽ
വേദത്തിന്റെ അന്തം (അവസാനം) എന്നാണ് വേദാന്തം എന്ന വാക്കിന്റെ അർത്ഥം.