ജ്യോതിഷം
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. ഇന്ത്യയിൽ വളരെ പ്രചാരമണിതിനുള്ളത്. വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് ഹിന്ദുമത വിശ്വാസികൾക്കിടയിൽ സാധാരണമാണ്. നഗ്നനേത്രങ്ങൾ ഉപയോഗിച്ചുള്ള വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്. പ്രാചീന ജ്യോതിശാസ്ത്രമായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. [1]
ഉള്ളടക്കം |
[തിരുത്തുക] ജ്യോതിഷം
പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്. സൂര്യനും ചന്ദ്രനും ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും ക്രാന്തിവൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന രാഹു, കേതു എന്നീ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും ഗ്രഹങ്ങളായാണ് ഈ മാതൃകയിൽ സങ്കല്പിച്ചിരുന്നത്. ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്രനാളുകൾ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. ആദ്യകാലത്ത് ദിക്കറിയുന്നതിനും കാലഗണനയ്ക്കുമൊക്കൊയായി പുരോഹിതന്മാരും സഞ്ചാരികളും കർഷകരും മറ്റും ഉപയോഗിച്ചിരുന്ന സമ്പ്രദായമായിരുന്നു ഇത്.
ഈ സമ്പ്രദായത്തിൽ നിന്ന് ഫലഭാഗ ജ്യോതിഷം (ജ്യോത്സ്യം) വികസിച്ചുവന്നത് ക്രിസ്തുവിന് മുൻപ് ഏഴാം നൂറ്റാണ്ടിൽ ബാബിലോണിയയിലാണ്. നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തചിന്ത, ഫല നിർണ്ണയം, ഭാവി പ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഫലഭാഗം ജ്യോതിഷം (ജ്യോത്സ്യം) എന്നുപറയുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ഭാവിയെ സംബന്ധിച്ച സൂചനകൾ നൽകുന്നു എന്ന കപടവിശ്വാസം ബാബിലോണിയയിലെ കാൽദിയൻ പുരോഹിതന്മാരാണ് പ്രചരിപ്പിച്ചത്. അലക്സാണ്ടറുടെ പടയോട്ടത്തോടെ ഇത് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഗ്രഹങ്ങളെ അനുഗ്രഹ - നിഗ്രഹ ശേഷിയുള്ള ദേവന്മാരായി സങ്കല്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രവചനങ്ങൾക്കടിസ്ഥാനമായ ഫലഭാഗ ജ്യോതിഷം ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിൽ പ്രചാരത്തിലായത്. ഇത്തരം പ്രവവചനങ്ങൾ ശരിയാണെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. [1]ജ്യോത്സ്യത്തിന്റെ ഉപാസകനെ ജോത്സ്യൻ എന്നു പറയുന്നു.
[തിരുത്തുക] ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ
വരാഹമിഹിരന്റെ ഹോരാശാസ്ത്രമാണ് ഭാരതീയ ഗണിതജ്യോതിഷത്തിന്റെയും ഫലജ്യോതിഷത്തിന്റേയും അടിത്തറ. ഇതിൽ നിന്നാണ് മറ്റു ഗ്രന്ഥങ്ങൾ തർജ്ജമയായോ വ്യാഖ്യാനങ്ങളായോ ഉണ്ടായിട്ടുള്ളത്.
- വരാഹമിഹിരന്റെ ഹോരാശാസ്ത്രം
- ജാതകാദേശം
- ഫലദീപിക
- ഹൃദ്യപഥ (ബൃഹദ്സംഹിതാ വ്യാഖ്യാനം)
- മുഹൂർത്തപദവി
- പ്രശ്നമാർഗ്ഗം
- ദേവപ്രശ്നം
- സാരാവലി
- ജാതകപാരിജാതം
- ദശാദ്ധ്യായി
- കൃഷ്ണീയം
- പ്രശ്നകൗതുകം (ചെത്തല്ലൂർ കൃഷ്ണ൯ കുട്ടിഗുപ്ത൯)
- ദേവപ്രശ്ന അനുഷ്ഠാനപ്രദീപം
- ബൃഹദ്പരാശര ഹോരാശാസ്ത്രം
- വീരസിംഹ അവലോകനം
- ജ്യോതിഷമഞ്ജരി (പയ്യന്നൂർ മമ്പലത്ത് ഗോവിന്ദൻ ഗുരുക്കൾ)
[തിരുത്തുക] രാശിചക്രം
രാശിചക്രം ഒരു വൃത്തമാകുന്നു. ഇതിനെ 30 ഡിഗ്രി വീതം വരുന്ന 12 സമ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഇവക്ക് അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച് പേര് നൽകിയിരിക്കുന്നു. ഇതുപയോഗപ്പെടുത്തിയാണ് ഗ്രഹനില കുറിക്കുന്നത്. കൊല്ലവർഷ കലണ്ടറിലെ മാസങ്ങളാണ് രാശികൾ
[തിരുത്തുക] രാശികൾ
അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നു. ഓരോ രാശിയിലും രണ്ടേകാൽ നക്ഷത്രങ്ങൾ വീതം വരുന്നു.
[തിരുത്തുക] നക്ഷത്രക്കൂറുകള്
- അശ്വതി ഭരണി കാർത്തിക കാല് - മേടക്കൂര്
- കാർത്തിക മുക്കാല് രോഹിണി മകയിരത്തര - ഇടവക്കൂര്
- മകയിരത്തര തിരുവാതിര പുണർതം മുക്കാല് - മിഥുനക്കൂര്
- പുണർതത്തില് കാലും പൂയവും ആയില്യവും - കർക്കിടകക്കൂര്
- മകം പൂരം ഉത്രത്തില് കാലും - ചിങ്ങക്കൂര്
- ഉത്രത്തില് മുക്കാലും അത്തം ചിത്തിര അരയും - കന്നിക്കൂര്
- ചിത്തിര അരയും ചോതിയും വിശാഖത്തില് മുക്കാലും - തുലാക്കൂര്
- വിശാഖത്തില് കാലും അനിഴവും ത്രിക്കേട്ടയും - വൃശ്ചികക്കൂര്
- മൂലം പൂരടം ഉത്രാടത്തില് കാലും - ധനുക്കൂര്
- ഉത്രാടത്തില് മുക്കാലും തിരുവോണവും അവിട്ടത്തരയും - മകരക്കൂര്
- അവിട്ടത്തരയും ചതയവും പൂരുരുട്ടാതി മുക്കാലും - കുംഭക്കൂര്
- പൂരുരുട്ടാതി കാലും ഉത്രട്ടാതി രേവതി - മീനക്കൂര്
ഓരോ നക്ഷത്രവും 4 പാദമാണ്, അങ്ങനെ ഒരു രാശിയില് 9 പാദങ്ങളുണ്ട്.
[തിരുത്തുക] ജ്യോതിഷത്തിലെ ഫലപ്രവചനത്തിനാധാരമായ വിശ്വാസങ്ങൾ
[തിരുത്തുക] ഓജ രാശികൾ
മേടം മുതല് ഒന്നിടവിട്ട രാളികളെ ഓജ രാശികൾ എന്നറിയപ്പെടുന്നു. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവയാണ് ഓജരാശികൾ. ഇവയെ പുരുഷരാശികളായാണ് ജ്യോത്സ്യത്തിൽ കണക്കാക്കുന്നത്.
[തിരുത്തുക] യുഗ്മരാശികൾ
ഇടവം മുതൽ ഒന്നിടവിട്ട രാശികൾ യുഗ്മരാശികൾ അഥവാ സ്ത്രീ രാശികൾ എന്നറിയപ്പെടുന്നു. ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവയാണ് യുഗ്മരാശികൾ.
[തിരുത്തുക] ജല രാശികൾ
കർക്കിടകം, വൃശ്ചികം, മകരത്തിന്റെ ഉത്തരാർദ്ധം, മീനം എന്നീ രാശികളെ ജലരാശികൾ എന്നറിയപ്പെടുന്നു.
[തിരുത്തുക] ജലാശ്രയ രാശികൾ
ഇടവം, കന്നി, തുലാം, കുംഭം എന്നീ രാശികളെ ജലാശ്രയരാശികൾ എന്നറിയപ്പെടുന്നു.
[തിരുത്തുക] നര രാശികൾ
മിഥുനം, ധനു പൂർവ്വാർദ്ധം, കുംഭം, തുലാം എന്നീ രാശികൾ നരരാശികൾ എന്നറിയപ്പെടുന്നു.
[തിരുത്തുക] ചതുഷ്പാദ രാശികൾ
മേടം, ഇടവം, ചിങ്ങം, ധനു ഉത്തരാർദ്ധം , മകരം പൂർവ്വാർദ്ധം എന്നിവ.
[തിരുത്തുക] കാല പുരുഷ അവയവങ്ങൾ
- മേടം - ശിരസ്സ്
- ഇടവം - ഉരസ്സ്( കഴുത്തു മുതല് ഹൃദയം വരെ)
- മിഥുനം - ഹൃദയം
- ചിങ്ങം - വയര്
- കന്നി - വസ്ത്രമുടുക്കുന്ന അരക്കെട്ട്
- തുലാം - വസ്തി ( നാഭി മുതല് ജനനേന്ദ്രിയം വരെ)
- വൃശ്ചികം - ജനനേന്ദ്രിയം
- ധനു - തുടകള്
- മകരം - കാല് മുട്ട്
- കുംഭം - കണങ്കാല്
- മീനം - പാദം
[തിരുത്തുക] അർത്ഥവിവരണം
ശരീരത്തെ ക്രമത്തിൽ മേടം മുതൽ 12രാശികളാക്കി ഭാഗിച്ചിരിക്കുന്നു
- ശിരസ്,
- മുഖം,
- കഴുത്ത്.
- ചുമലുകൾ.
- മാറിടം.
- വയറ്.
- പൊക്കിളിനുതാഴെയുള്ളപ്രദേശം.
- ഗുഹ്യപ്രദേശം,
- തുടകൾ.
- മുട്ടുകൾ.
- കണങ്കാലുകൾ.
- കാലടികൾ.
[തിരുത്തുക] ഭാവങ്ങൾ
- ഒന്നാംഭാവം -ശരീരം,യശ്ശസ്സ്,സ്ഥിതി,ജയം
- രണ്ടാംഭാവം-bharaneeya jangal,ധനം,കണ്ണ്,വാക്ക്,കുടുംബം,വിദ്യ
- മൂന്നാംഭാവം-ധൈര്യം,വീര്യം,സഹോദരൻ,സഹായം,പരാക്രമം
- നാലാംഭാവം-ഗൃഹം,വാഹനം,വെള്ളം,മാതുലൻ,ബന്ധുക്കൾ
- അഞ്ചാംഭാവം-ബുദ്ധി,പുത്രൻ,മേധാ.പുണ്യം,പ്രതിഭ
- ആറാംഭാവം-വ്യാധി,കള്ളൻ,വിഘ്നം,മരണം
- ഏഴാംഭാവം-ഭാര്യ,യാത്ര,കാമവിശേഷം,നഷ്ടധനം
- എട്ടാംഭാവം -മരണം,ദാസന്മാർ,ക്ലേശം
- ഒമ്പതാംഭാവം-ഗുരുജനം,ഭാഗ്യം,ഉപാസന
- പത്താംഭാവം-തൊഴിൽ,അഭിമാനം
- പതിനൊന്നാംഭാവം-വരുമാനം,ദു;ഖനാശം
- പന്ത്രണ്ടാംഭാവം-ചിലവ്,പാപം,സ്ഥാനഭ്രംശം
ഈ ഭാവങ്ങളിൽ ശുഭന്മാർ നിന്നാൽ ഗുണവും,അശുഭന്മാർ നിന്നാൽ ദോഷവും ആണ് ഫലം
[തിരുത്തുക] ജ്യോതിഷം
ജ്യോതിഷം മുന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കുടിയതാണ് . ഗണിതം,സംഹിത,ഹോര, എന്നിങ്ങനെ സ്കന്ദങ്ങൾ മുന്ന്, മേൽ പറഞ്ഞ മൂന്നുസ്കന്ദങ്ങൾക്കുംക്കൂടി ആറ് അംഗ ങ്ങളുണ്ട് അവ ജാതകം,ഗോളം ,നിമിത്തം,പ്രശ്നം,മുഹുർത്തം,ഗണിതം,ഇവയാകുന്നു.
- ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
- ഗോളം = ഭുമി,ഗ്രഹങ്ങൾ,നക്ഷത്രങ്ങൾ,മുതലായവയുടെ സ്വരൂപണനിരുപണം.
- നിമിത്തം = താൽക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം പറയുന്നതും,രാജ്യക്ഷേമാദികളുടെ നിരുപണംനടത്തുന്നതും .
- പ്രശ്നം = താൽക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
- മുഹുർത്തം = വിവാഹാദികർമ്മങ്ങളുടെ കാലനിർണ്ണയം ചെയ്യുന്നത് .
- ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികൾ ഗണിച്ചറിയുന്നത്.