സംവാദം:ജ്യോതിഷം
ഈ ലേഖനത്തിൽ എന്തായാലും കുറെ കൊണ്ടുവാരാനുണ്ടെന്നു തോന്നുന്നു. ജോതിഷം ഭാരത്തിലേതുമാത്രമല്ലല്ലോ, അത് കൊണ്ട് -- ജിഗേഷ് സന്ദേശങ്ങൾ 09:25, 3 ഓഗസ്റ്റ് 2007 (UTC)
[തിരുത്തുക] ജ്യോതിഷം not equal to ജ്യോതിശാസ്ത്രം
ആര്യഭടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്ക്കരാചാര്യൻ തുടങ്ങിയവരാണ് ഗണനീയമായ ജ്യോതിഷികൾ. ജ്യോതിശാസ്ത്രജ്ഞരെ ഈ ലേഖനത്തിൽനിന്നു നീക്കുന്നു. --ജേക്കബ് 19:11, 15 സെപ്റ്റംബർ 2007 (UTC)
| “ | ഈ വൃത്തത്തിന് ഒരു ആരംഭസ്ഥലം കണ്ടെത്തേണ്ടിയിരിക്കുന്നു. | ” |
വൃത്തത്തിനു ആരംഭസ്ഥലമോ? യുക്റതിക്കു നിരക്കാത്ത സങ്ങ്ങൾ വിക്കിപീഡിയയിൽ ഇടരുത്. --Shiju Alex 01:54, 16 സെപ്റ്റംബർ 2007 (UTC)
അവസാന ഭാഗം മനസ്സിലാവുന്നില്ല (ബാക്കിയുള്ളതും മനസ്സിലാവുന്നില്ല എന്നത് വേറെക്കാര്യം). കാലപുരുഷ അവയവങ്ങൾ, അർത്ഥ വിവരണം - ഈ രണ്ടു സാധനങ്ങളിലും ഒരേ ഡാറ്റ അല്ലേ? എന്തേലും വ്യത്യാസം? -- റസിമാൻ ടി വി 11:48, 27 ജൂലൈ 2009 (UTC)
ലേഖനത്തിനു സാമാന്യ നിലവാരത്തിൽ എത്തണമെങ്കിൽ ജ്യോതിഷം എന്ന വാക്കിനു വ്യക്തമായ വിവരണം കൊടുക്കണം എന്നു തോന്നുന്നു. ജ്യോതിഷം എന്നാൽ ജ്യോതിശാസ്ത്രം എന്നനിലയിലുള്ള വിവരണം ഒഴിവാക്കണം. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ഉദ്ഭവം ജ്യോതിഷത്തിൽ നിന്നാണു എന്നു പറയുന്നത് ശരിയല്ല. ജ്യോതിഷത്തിന്റെ ഉൽപ്പത്തി എവിടെയാണു? ജാസിഫ് 14:21, 19 ഫെബ്രുവരി 2011 (UTC)