ഹൈന്ദവഗ്രന്ഥങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവഗ്രന്ഥങ്ങൾ
എന്ന പരമ്പരയുടെ ഭാഗം
ഓം
വേദങ്ങൾ
ഋഗ്വേദം · യജുർ‌വേദം
സാമവേദം · അഥർ‌വവേദം
വേദവിഭാഗങ്ങൾ
സംഹിതകൾ · ബ്രാഹ്മണം
ആരണ്യകം  · ഉപനിഷദ്
ഉപനിഷത്തുകൾ
ഐതരേയം · ബൃഹദാരണ്യകം
ഈശം · തൈത്തിരീയം
കേനം · മുണ്ഡകം
മാണ്ഡൂക്യം · പ്രശ്നം
കഠം · ഛാന്ദോഗ്യം
വേദാംഗങ്ങൾ
ശിക്ഷ · ഛന്ദസ്സ്
വ്യാകരണം · നിരുക്തം
ജ്യോതിഷം · കല്പം
പുരാണങ്ങൾ
വിഷ്ണുപുരാണം · ശിവപുരാണം
ബ്രഹ്മപുരാണം · സ്കന്ദപുരാണം
ഇതിഹാസങ്ങൾ
രാമായണം · മഹാഭാരതം
മറ്റു ഗ്രന്ഥങ്ങൾ
സ്മൃതി · ശ്രുതി
ഭഗവദ്ഗീത · സ്തോത്രങ്ങൾ
അഗമം · ദർശനങ്ങൾ
മന്ത്രം · തന്ത്രം
സൂത്രം ·ധർമ്മശാസ്ത്രം
ശിക്ഷാപത്രി · വചനാമൃതം
മറ്റു ഗ്രന്ഥങ്ങൾ

സ്വസ്തിക

ഹിന്ദുമതം കവാടം

ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

ഹൈന്ദവസാഹിത്യം, അതായത് ഹിന്ദുമത പാരമ്പര്യത്തിൽ അധിഷ്ഠിതമായ സാഹിത്യം പ്രധാനമായും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലാണ്.

ഉള്ളടക്കം

[തിരുത്തുക] വർഗീകരണം

ഹൈന്ദവസാഹിത്യത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ശ്രുതി എന്നും സ്മൃതി എന്നും.

  • ശ്രുതി എന്നാൽ എന്താണോ കേട്ടത് അത് എന്ന് അർത്ഥം. ഋഷിമാരിൽനിന്ന് നേരിട്ട് കേട്ട് വളരെ നിഷ്കർഷയോടെ പഠിച്ച് ഉച്ചാരണത്തിൽപ്പോലും തെറ്റുകൂടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്. അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനിൽക്കുന്നത്.
  • സ്മൃതി എന്നാൽ എന്താണോ സ്മരിച്ചത് അത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികലിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെസ്വീകരിക്കുകയാണ്‌ ചെയ്യുന്നത്.ഉത്തര-വേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാണ്.

[തിരുത്തുക] വേദങ്ങൾ

പ്രധാന ലേഖനം: വേദങ്ങൾ

ഏറ്റവും പഴയതും ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങൾ. ക്രി.മു. 2500-1000 ങ്ങളിൽ പല മഹാഋഷികളാൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനൻ ആണ് എന്ന് കരുതപ്പെടുന്നു. ഈ കാരണത്താൽ അദ്ദേഹം വേദവ്യാസൻ എന്നറിയപ്പെടുന്നു.

നാലായിരം വർഷങ്ങൾക്കു ശേഷം ഇന്നും വേദങ്ങൾ അതേപടി നിലനിൽക്കുന്നു. വേദമന്ത്രങ്ങൾ ഹിന്ദുക്കളുടെ യജ്ഞങ്ങളിലും പ്രാർഥനകളിലും മറ്റ് വിശേഷ അവസരങ്ങളിലും ഉരുവിടുന്നു.

വേദങ്ങൾ നാലുണ്ട്. ഋഗ്വേദം, യജുർവേദം, സാമവേദം, ഏവം അഥർവവേദം.

  1. ഋഗ്വേദം പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്;
  2. യജുർവേദം യജ്ഞങ്ങളുടെ നിർവഹണത്തിനുള്ള നിർദേശങ്ങളാണ്.
  3. സാമവേദം പ്രധാനമായും സംഗീതമാണ്. ഋഗ്വേദത്തിൽനിന്നുള്ള മന്ത്രങ്ങളെ സോമയാഗത്തിനുവേണ്ടിയുള്ള ക്രമത്തിൽ സംഗീതനിബദ്ധമായി ക്രമീകരിച്ചിരിക്കുന്നതാണ് ഇത്.
  4. അഥർവവേദം ശത്രുനാശത്തിനും രോഗരക്ഷക്കും പാപപരിഹാരങ്ങൾക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങൾ അടങ്ങിയതാണ്.

[തിരുത്തുക] വേദവിഭാഗങ്ങൾ

നാലുവേദങ്ങൾക്കും നാലുവിഭാഗങ്ങൾ വീതം ഉണ്ട്.

  1. മന്ത്രങ്ങളുടെ സംഹിത (संहिता); വേദം എന്ന് വെറുതെപറഞ്ഞാൽ വേദസംഹിതയാണ് ഉദ്ദേശിക്കുന്നത്.
  2. ബ്രാഹ്മണങ്ങൾ - വേദസംഹിതകളുടെ നിയമങ്ങളും ഉദ്ദേശ്യങ്ങളും വിശദീകരിക്കുന്നു.
  3. ആരണ്യകങ്ങൾ (आरण्यक) - ബ്രാഹ്മണങ്ങളുടെ അവസാനഭാഗം
  4. ഉപനിഷദ് (उपनिषद्), വേദാന്തദർശനങ്ങൾ

[തിരുത്തുക] ഉപനിഷത്തുകൾ

പ്രധാന ലേഖനം: ഉപനിഷത്തുകൾ

[തിരുത്തുക] വേദാംഗങ്ങൾ

പ്രധാന ലേഖനം: വേദാംഗങ്ങൾ

[തിരുത്തുക] ഇതിഹാസങ്ങൾ

പ്രധാന ലേഖനം: ഇതിഹാസങ്ങൾ

[തിരുത്തുക] ഭഗവദ് ഗീത

പ്രധാന ലേഖനം: ഭഗവദ് ഗീത

[തിരുത്തുക] പുരാണങ്ങൾ

പ്രധാന ലേഖനം: പുരാണങ്ങൾ

[തിരുത്തുക] മറ്റ് ഗ്രന്ഥങ്ങൾ

[തിരുത്തുക] ഇതും കൂടി കാണുക

"http://ml.wikipedia.org/w/index.php?title=ഹൈന്ദവഗ്രന്ഥങ്ങൾ&oldid=1088824" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ