വ്യാകരണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
ഭാഷ തെറ്റ് കൂടാതെഉപയോഗിക്കുവാന്‍ ഉതകുന്ന നിയമങ്ങളുടെ ആകെ തുകയാണ് വ്യാകരണം എന്ന് പറയുന്നത്. സംസ്കൃതത്തില്‍ വ്യാക്രിയതേ അനേന ഇതി വ്യാകരണം എന്നാണ് വ്യാകരണം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു വാക്യത്തിലെ പദങ്ങളെ വിശകലനം ചെയ്ത് പഠിക്കുന്നതിനെ വ്യാകരിപ്പ് എന്ന് പറയുന്നു. ഒരു വാക്യത്തിലെ പദങ്ങളുടെ ലിംഗം,വചനം,വിഭക്തിതുടങ്ങിയവയും, നാമപദത്തിന്റെ ലിംഗം,വചനം,വിഭക്തി,കാരകം,അന്വയം ഇവ വിവരിച്ച്, ക്രിയാപദത്തിന്റെ ക്രിയ, കേവലക്രിയ, പ്രയോജകക്രിയ, കാരിതക്രിയ, അകാരിതക്രിയ, സകര്‍മ്മകക്രിയ, അകര്‍മ്മകക്രിയ, കര്‍ത്തരിപ്രയോഗം, കര്‍മ്മണിപ്രയോഗം, ഭൂതകാലം, ഭാവികാലം, വര്‍ത്തമാനകാലം, ഭേദകം, അവ്യയം, സര്‍വ്വനാമം എന്നീ കാര്യങ്ങളെ അപഗ്രഥിച്ച് പഠിക്കുന്നതിനെയാണ് വ്യാകരണം എന്ന് പറയുന്നത്. വേദാര്‍ത്ഥം മനസിലാക്കുന്നതിനും , ശബ്ദശുദ്ധി നിലനിര്‍ത്താനുള്ള വ്യാകരണഗ്രന്ഥങ്ങള്‍ പാണിനി, പതജ്ഞലി, തുടങ്ങിയ ഋഷികള്‍ രചിച്ചു. ഭാഷ ഉപയോഗിക്കുന്നതിനായി വ്യാകരണം കൂടാതെ ഭംഗിയായി ഭാഷ ഉപയോഗിക്കുന്നതിനായി എഴുതുവാനുള്ള കഴിവും വികസിപ്പിക്കുന്നതിനായി ഭാഷാപണ്ഡിതന്മാര്‍ ആറ് വിധത്തില്‍ പ്രായോഗിക പരിശീലനമുറകള്‍ വികസിപ്പിച്ചിട്ടുണ്ട്. ആശയവിപുലീകരണം, അവധാരണം, സംഗ്രഹം, പരാവര്‍ത്തനം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്[1].
[തിരുത്തുക] അവലംബം
- ↑ ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങള്‍ , Pen Books Pvt Ltd, Aluva