വിഭക്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളവ്യാകരണത്തില്‍ ഒരു നാമം മറ്റു പദങ്ങളൊട് ചേരുമ്പോള്‍ നാമത്തിനുണ്ടാകുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു.
[തിരുത്തുക] വിഭക്തികള്‍
വിഭക്തികള്‍ ഏഴു വിധത്തിലാണുള്ളത്. അവ താഴെപ്പറയുന്നു.
- നിര്‍ദ്ദേശിക
നാമത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേര്‍ക്കുന്നില്ല.
ഉദാഹരണം: രാമന്‍, സീത
- പ്രതിഗ്രാഹിക
നാമത്തിന്റെ കൂടെ എ പ്രത്യയം ചേര്‍ക്കുന്നു.
ഉദാഹരണം: രാജനെ, കൃഷ്ണനെ, രാധയെ മുതലായവ.
കര്‍മ്മം നഃപുംസകമാണെങ്കില്‍ പ്രത്യയം ചേര്‍ക്കേണ്ടതില്ല.
- സംയോജിക
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേര്‍ക്കുന്നു.
ഉദാഹരണം: രാജനോട്, കൃഷ്ണനോട്, രാധയോട്
- ഉദ്ദേശിക
നാമത്തിന്റെ കൂടെ ക്ക്,ന് എന്നിവ ചേര്‍ക്കുന്നത്.
ഉദാഹരണം: രാമന്, രാധക്ക്
- പ്രയോജിക
നാമത്തിനോട് ആല്‍ എന്ന പ്രത്യയം ചേര്‍ക്കുന്നത്.
ഉദാഹരണം: രാമനാല്‍, രാധയാല്‍
- സംബന്ധിക
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങള്‍ ചേരുന്നത്.
ഉദാഹരണം രാമന്റെ, രാധയുടെ
- ആധാരിക
നാമത്തിനോട് ഇല്‍, കല്‍ എന്നീ പ്രത്യയങ്ങള്‍ ചേര്‍ക്കുന്നത്.
ഉദാഹരണം രാമങ്കല്‍, രാധയില്‍
- മിശ്ര വിഭക്തി
നാമത്തിന് വാക്യത്തിലെ ഇതര പദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാന്‍ വിഭക്തി പ്രത്യേയങ്ങള്‍ക്ക് ശക്തി ഇല്ലാത്തതിനാല്‍ അവയോട് ഗതികള്‍ ചേര്‍ത്തു അര്‍ദ്ധവിശേഷങ്ങള്‍ വരുത്തുന്നു ഇങ്ങനേ ഗതിയും വിഭക്തിയും ചേര്‍ന്നുണ്ടാവുന്ന രൂപത്തിന് മിശ്ര വിഭക്തി എന്ന് പറയുന്നു.
[തിരുത്തുക] മറ്റു ഭാഷകളില്‍
സംസ്കൃതം, ഹിന്ദി ഭാഷകളില്‍ വിഭക്തികള്‍ എട്ടുതരമാണ്.
- പ്രഥമ
- ദ്വിതീയ
- തൃതീയ
- ചതുര്‍ത്ഥി
- പഞ്ച്മി
- ഷഷ്ഠ
- സപ്തമി
- സംബോധന പ്രധമ
[തിരുത്തുക] പഠന സൂത്രം
ഇത് ഓര്‍മ്മിക്കാനുള്ള എളുപ്പത്തിനായി താഴെപ്പറയുന്ന ശ്ലോകം മനഃപ്പാഠമാക്കുക
| “ |
തന്മ നിര്‍ദ്ദേശികാ കര്‍ത്താ |
” |