അംഗഭംഗം (ഭാഷാശാസ്ത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂലദ്രാവിഡത്തിലെ ഒരു ശാഖ മലയാളമായി പരിണമിച്ചപ്പോള്‍ ചില പദങ്ങള്‍ക്ക് അക്ഷരലോപം (syncopation) തുടങ്ങിയ ചില വൈരൂപ്യങ്ങള്‍ വന്നതിനെ കുറിക്കുവാന്‍ എ.ആര്‍. രാജരാജവര്‍മ്മ കൊടുത്തിരിക്കുന്ന സംജ്ഞ ആണ് അംഗഭംഗം. പഴയ ചില പ്രകൃതിപ്രത്യയങ്ങള്‍ക്കാണ് ഈ മാറ്റമുണ്ടായത്. ആദിയും അന്തവും നഷ്ടപ്പെട്ട രീതിയില്‍ കാണപ്പെടുന്ന ഇത്തരം പദങ്ങളുടെ ആഗമത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഉദാഹരണമായി 'ക്കു' എന്ന വിഭക്തി പ്രത്യയം 'ഉ' എന്നും, 'ഉടയ' എന്നത് 'ഉടെ-ടെ' എന്നും ചുരുങ്ങിയിരിക്കുന്നു. പ്രകൃതിക്കുണ്ടാകുന്ന അംഗഭംഗത്തിന്, പെയര്‍ > പേര്‍; ആകും > ആം എന്നിവ ഉദാഹരണങ്ങള്‍ ആണ്.
[തിരുത്തുക] അവലംബം
| ഈ ലേഖനം, കേരളസര്‍ക്കാര്‍ സ്വതന്ത്രപ്രസിദ്ധീകരണാനുമതി (GFDL) നല്‍കിയ മലയാളം സര്‍വ്വവിജ്ഞാനകോശത്തിലെ ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകര്‍ത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം. |