ബഹുവ്രീഹി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യാകരണത്തില്‍ ഒന്നിലധികം പദങ്ങള്‍ ചേര്‍ന്നു് ഒരു പദമുണ്ടാകുമ്പോള്‍ അവയില്‍ നിന്നും വിഭിന്നമായ ഒരു അര്‍ത്ഥത്തിനു പ്രാധാന്യം വരുന്ന സമാസം ആണു് ബഹുവ്രീഹി.പൂര്‍വ്വപദത്തിനോ ഉത്തര പദത്തിനോ പ്രാധാന്യം ഇല്ലാത്ത സമാസമാണിത്. ഇതില്‍ പ്രാധാന്യം എന്തിനെയാണോ , ഏതിനെയാണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനാണ്. ഇത്തരം സമാസങ്ങളെ ബഹുവ്രീഹി സമാസം എന്ന് പറയുന്നു.
[തിരുത്തുക] ഉദാഹരണങ്ങള്‍
ചെന്താമരക്കണ്ണന്‍ - ചെന്താമര പോലെ കണ്ണുള്ളവന്‍ എന്നാണ് പിരിച്ചുപറയുമ്പോള്‍ കിട്ടുന്നത്. ഇവിടെ ചെന്താമരക്കും കണ്ണിനും പ്രാധാന്യം ഇല്ല. ഇതില്‍ പ്രാധാന്യം ആര്‍ക്കാണോ ഇത്തരം കണ്ണുള്ളത് അയാള്‍ക്കാണ്.
- ബഹുവ്രീഹി: ബഹു = വളരെ, വ്രീഹി = നെല്ലു്, ബഹുവ്രീഹി = വളരെ നെല്ലു വിളയുന്ന സ്ഥലം.
- സ്ഥിരബുദ്ധി: സ്ഥിര = ഉറച്ച, സ്ഥിരബുദ്ധി = ഉറച്ച ബുദ്ധിയുള്ളവന്‍.
- പങ്കജാക്ഷി: പങ്കജം = താമര, അക്ഷി = കണ്ണു്, പങ്കജാക്ഷി = താമരയിതള്‍ പോലെയുള്ള കണ്ണുകളുള്ളവള്‍, സുന്ദരി.