നാമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേരിനെ കുറിക്കുന്ന ശബ്ദത്തെ വ്യാകരണത്തില്‍ നാമം എന്ന് പറയുന്നു.
ഉദാ. രാമന്‍, രാധ , കൃഷ്ണന്‍, കല്ല്, ചിരവ, കത്തി, താക്കോല്‍ എന്നിങ്ങനെ ഏതെങ്കിലും വസ്തുവിന്റെ പേരിനെ സൂചിപ്പിക്കുന്ന പദത്തെ നാമം എന്ന് പറയുന്നു. നാമത്തിന് മൂന്ന് വിഭാഗങ്ങള്‍ ഉണ്ട്. അവ താഴെപ്പറയുന്നു.
[തിരുത്തുക] ദ്രവ്യനാമം
ഒരു ആളിന്റെയോ ഒരു വസ്തുവിന്റെയോ പേരാണ് ദ്രവ്യനാമം. ഉദാ. മല, കൃഷ്ണന്‍, രാജു.
ദ്രവ്യനാമത്തെ നാലായി തിരിക്കാം
- സംഞ്ജാനാമം.
ഒരു പ്രത്യേക വ്യക്തിയേയോ ഒരു പ്രത്യേക വസ്തുവിന്റെയോ നാമമാണ് ഇത്. ഉദാ. രാമന്‍, കൃഷ്ണന്‍, രാധ, രാജു, ഭാരതപ്പുഴ, ആനമുടി, പമ്പ.
- സാമാന്യനാമം.
ഒരു പൊതുവായ പേരാണ് സാമാന്യ നാമം. ഉദാ. പുഴ, നദി, മൃഗം, മനുഷ്യന്‍.
- മേയാനാമം.
ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കനാവാത്തതാണ് മേയാനാമം. ഉദാ. വെയില്‍, മഴ, ഇരുട്ട്.
- സമൂഹനാമം.
ഒരു കൂട്ടത്തെക്കുറിക്കുന്ന നാമമാണ് സമൂഹനാമം എന്ന് പറയുന്നത്. ഉദാ. പറ്റം, ഗണം തുടങ്ങിയവ.
[തിരുത്തുക] ഗുണനാമം
നിറത്തേയോ തരത്തേയോ സ്വഭാവത്തേയോ കുറിക്കുന്ന നാമമാണ് ഗുണനാമം എന്ന് പറയുന്നത്. ഉദാ. വെളുപ്പ്, കറുപ്പ്, മിടുക്കന്‍, സുന്ദരി തുടങ്ങിയവ.
[തിരുത്തുക] ക്രിയാനാമം
ഒരു ക്രിയയില്‍ നിന്നും ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. അഥവാ ക്രിയയുടെ പേരിനെയാണ് ക്രിയാനാമം എന്ന് പറയുന്നത്. ഉദാ. ഓട്ടം, ചാട്ടം, ചിരി, കരച്ചില്‍, നടത്തം തുടങ്ങിയവ

