ചിഹ്നനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ചിഹ്നങ്ങള്‍ |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ലിഖിതഭാഷയില്‍ അക്ഷരങ്ങള്‍ അക്കങ്ങള്‍ ഇവ ഒഴിച്ചുള്ളവയെല്ലാം ചിഹ്നനത്തില്‍ ഉള്‍പ്പെടുന്നു. നിശ്ചിതചിഹ്നങ്ങള്‍ക്കുപുറമേ വാക്കുകള്‍ക്കിടയിലുള്ള ഇടം, ഖണ്ഡികാകരണം തുടങ്ങിയവയും ചിഹ്നനമാണ്. എഴുത്തിലെ ചിഹ്നങ്ങള്‍ സാധാരണയായി ഏതെങ്കിലും വര്‍ണ്ണത്തെയോ പദത്തെയോ സൂചിപ്പിക്കുന്നില്ല.[1]
ഭാഷണത്തിലെ വിരാമങ്ങളെയും അനുതാനങ്ങളെയും എഴുത്തിന്റെ ഘടനയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് ചിഹ്നനം. അന്വയത്തില്‍ സന്ദേഹത്തിന് ഇടകൊടുക്കാതിരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ ധര്‍മ്മം.
ചിഹ്നഭേദം വാക്യത്തിന്റെ അര്‍ത്ഥത്തെ പാടേ മാറ്റാറുണ്ട്. ചിലപ്പോള്‍ വാക്യാര്‍ത്ഥം അസംബന്ധമെന്ന് തോന്നിക്കുംവിധം മാറാം:
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും
ദ്യോതമാനമുടല്‍ നഗ്നമൊട്ടു ശീ-
താതപാദികളവന്‍ ജയിച്ചതും
ഇവിടെ ‘ഓതി നീണ്ട ജട’ അന്വയത്തില്‍ ക്ലേശമുണ്ടാക്കുന്നു. ‘ഓതി‘ എന്ന ക്രിയാപദം ശേഷിച്ച മുഴുവന്‍ വാക്യാംശത്തിനുമൊടുവിലാണ് അന്വയിക്കേണ്ടതെന്ന് അങ്കുശം വ്യക്തമാക്കുന്നു.
ഇംഗ്ലീഷില്‍ ചില ഉദാഹരണങ്ങള്‍ നോക്കുക:
- "woman, without her man, is nothing," - "woman: without her, man is nothing,"
- "eats shoots and leaves" - "eats, shoots and leaves."
- "King Charles walked and talked half an hour after his head was cut off" - "King Charles walked and talked; half an hour after, his head was cut off".
ചിഹ്നനനിയമങ്ങള്‍ ഭാഷ, ദേശം, കാലം, സവിശേഷഭാഷണസമൂഹം എന്നിവയനുസരിച്ച് വ്യത്യാസപ്പെടുന്നു. വ്യക്തിയുടെ എഴുത്തുശൈലിക്കനുസരിച്ചും ചിഹ്നങ്ങളുടെ പ്രയോഗം ഭേദപ്പെടുന്നു. ഇന്റര്‍നെറ്റ് സല്ലാപം, മൊബൈല്‍ സന്ദേശങ്ങള്‍ തുടങ്ങിയവയില്‍ പല ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നുണ്ട്.
[തിരുത്തുക] ചരിത്രം
[തിരുത്തുക] അവലംബം
- ↑ Todd, Loreto (2000). The Cassell Guide to Punctuation. Cassell, ISBN 978-0-304-34961-6.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Larry Trask: Guide to Punctuation A helpful online resource
- Grammar, Punctuation, and Capitalization – a comprehensive online guide by NASA
- Punctuation Marks in English: Clarity in Expression
- Unicode reference tables:
- Ethiopic Script