കൃത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധാതുവില്‍ പ്രത്യയങ്ങള്‍ ചേര്‍ന്നോ, ധാതു തനിച്ചോ രൂപംകൊള്ളുന്ന നാമങ്ങളാണ് കൃത്തുകള്‍‍. അര്‍ത്ഥത്തെ ആസ്പദിച്ച് കൃതികൃത്ത്, കാരകകൃത്ത് എന്ന് കൃത്തുകള്‍ രണ്ടുവിധം.

ഉള്ളടക്കം

[തിരുത്തുക] കൃതികൃത്ത്

ക്രിയയുടെ അര്‍ത്ഥത്തെ കുറിക്കുന്ന നാമം കൃതികൃത്ത് അഥവാ ക്രിയാനാമം.

ഉദാ:-

വീഴ്ച്ച, കൊയ്ത്ത്, ഓട്ടം, കൊല, പിറവി

[തിരുത്തുക] കാരകകൃത്ത്

ക്രിയയെ അപ്രധാനീകരിച്ച് കാരകങ്ങളിലൊന്നിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്നത് കാരകകൃത്ത്.

ഉദാ:-

ചതിയന്‍, തെണ്ടി, മരംചാടി, വായാടി,നാടോടി (കര്‍തൃകാരകം)
മീങ്കൊല്ലി, പാക്കുവെട്ടി (കരണകാരകം)
കൈതാങ്ങി, നിലം(<നില്‍) (അധികരണം)

പല ദ്രവ്യനാമങ്ങളും ഇവ്വിധം ക്രിയയില്‍ നിന്ന് രൂപപ്പെട്ടവയാണ്.

വള , പുഴ (<പുളയുക), പറവ (<പറക്കുക)
  • നിരുപപദം, സോപപദം എന്ന് രൂപത്തെ ആസ്പദമാക്കിയും കൃത്തിനെ വിഭജിക്കാം. ധാതുവില്‍നിന്ന് നേരിട്ട് രൂപംകൊള്ളുന്നവ നിരുപപദം. നാമം, ഉപസര്‍ഗ്ഗം തുടങ്ങിയവയുടെ യോഗം വഴി രൂപപ്പെടുന്നവ സോപപദം.

നിരുപപദം: ചാട്ടം, കള്ളന്‍

സോപപദം: അടിച്ചുതളി, മരംകയറി, തെരുവുതെണ്ടി, നാണംകുണുങ്ങി

[തിരുത്തുക] തദ്ധിതങ്ങളും കൃത്തുകളും

തദ്ധിതങ്ങളും കൃത്തുകളും ചിലപ്പോള്‍ വേര്‍തിരിക്കാന്‍ പ്രയാസമാണ്. മലയാളത്തിലെ തന്മാത്രാതദ്ധിതപ്രത്യയമായ ‘മ’ തന്നെ കൃതികൃത്തുകളിലും കാണാം; തദ്വത്തദ്ധിതപ്രത്യയമായ അന്‍ കാരകകൃത്തുകളിലും. നാമം, ഭേദകം, ക്രിയ എന്നീ പ്രകൃതികളുടെ അതിരുകള്‍ പരസ്പരം അതിവ്യാപനം ചെയ്യുന്നതാണ് (overlapping) ഇതിനു കാരണം. സംസ്കൃതത്തില്‍ ദൈര്‍ഘ്യം, ആയാമം തുടങ്ങിയ നിരവധി ശബ്ദങ്ങളില്‍ കൃത്തദ്ധിതങ്ങള്‍ക്ക് പര്യായതയുണ്ട്.

[തിരുത്തുക] ഇവ കൂടി കാണുക

തദ്ധിതം

വ്യുല്പാദനം

ക്രിയാനാമം

"http://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം