സമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒന്നിലധികം പദങ്ങള്‍ ചേര്‍ത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്‌ സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന്‌ സമസ്തപദം എന്ന് പേര്‍. ഘടകപദങ്ങളില്‍ ആദ്യത്തെ പദത്തെ പൂര്‍വ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങള്‍ ചേര്‍ത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കല്‍‍. രൂപത്തിലും അര്‍ത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു. ഘടകപദങ്ങളുടെ അര്‍ത്ഥത്തിനപ്പുറം പുതിയ അര്‍ത്ഥവിശേഷങ്ങള്‍ സമസ്തപദം ഉല്പാദിപ്പിക്കുന്നു. ആവശ്യാനുസാരമുള്ള പുതിയ സമസ്തപദങ്ങളുടെ രൂപീകരണം ഭാഷയെ പുതുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.

സമസ്തപദരൂപീകരണത്തിലെ വ്യത്യാസം ഭാഷകളുടെ കക്ഷ്യാവിഭജനത്തില്‍ സ്വീകരിക്കുന്ന ഒരു മാനദണ്ഡമാണ്‌. വൈകൃതകക്ഷ്യയിലെ ഭാഷകളില്‍ ദീര്‍ഘസമസ്തപദങ്ങള്‍ ധാരാളമുണ്ടായിരിക്കും. അപഗ്രഥിത കക്ഷ്യയില്‍ സമസ്തപദങ്ങള്‍ പോലും അപഗ്രഥിതരൂപത്തിലായിരിക്കും.

ഉള്ളടക്കം

[തിരുത്തുക] വര്‍ഗ്ഗീകരണം

പദങ്ങളെ സംഹിതചെയ്യുമ്പോള്‍ സാധാരണയായി വിഭക്തിപ്രത്യയങ്ങള്‍, ദ്യോതകങ്ങള്‍ തുടങ്ങിയവ ലോപിപ്പിക്കുന്നു. ഇവയ്ക്ക് ലുക്‍സമാസങ്ങളെന്ന്‌ പേര്‍. ഇവ്വിധം പ്രത്യയം പൂര്‍ണ്ണമായും ലോപിക്കാത്ത സമാസമാണ്‌ അലുക്‍സമാസം (അലുപ്തസമാസം).

[തിരുത്തുക] അര്‍ത്ഥമനുസരിച്ചുള്ള വര്‍ഗ്ഗീകരണം

  • തല്‍പുരുഷന്‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂര്‍വ്വോത്തരപദങ്ങള്‍ അസമാനാധികരണത്തില്‍.
  • കര്‍മ്മധാരയന്‍‍ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂര്‍വ്വോത്തരപദങ്ങള്‍ സമാനാധികരണത്തില്‍.
  • ദ്വിഗുസമാസം - പൂര്‍‌വ്വപദം എണ്ണത്തെ സൂചിപ്പിക്കുന്നു.
  • അവ്യയീഭാവന്‍ - നാമത്തോട് നാമമോ അവ്യയമോ ഉപസര്‍ഗ്ഗമോ ചേര്‍ന്ന് ക്രിയയെ വിശേഷിപ്പിക്കുന്നു.
  • ദ്വന്ദ്വന്‍ - പൂര്‍‌വ്വപദത്തിനും ഉത്തരപദത്തിനും തുല്യപ്രാധാന്യം. പൂര്‍വ്വോത്തരപദങ്ങള്‍ സമാനാധികരണത്തില്‍.
  • ബഹുവ്രീഹി - ഇരുപദങ്ങള്‍ക്കും പ്രാധാന്യമില്ല; മറ്റൊന്നിന് പ്രാധാന്യം. പൂര്‍വ്വോത്തരപദങ്ങള്‍ സമാനാധികരണത്തില്‍.

[തിരുത്തുക] രൂപമനുസരിച്ചുള്ള വര്‍ഗ്ഗീകരണം

[തിരുത്തുക] നാമത്തോട് നാമം

[തിരുത്തുക] ക്രിയയോട് നാമം

[തിരുത്തുക] ക്രിയയോട് ക്രിയ

[തിരുത്തുക] നാമത്തോട് ക്രിയ

[തിരുത്തുക] വ്യവഹിതസമാസം

[തിരുത്തുക] ഇവ കൂടി കാണുക

സന്ധി

വ്യുല്പാദനം

പദരൂപീകരണം

"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം