വചനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളവ്യാകരണത്തില്‍ വചനം എന്നത്‍ വസ്തുവിന്റെ എണ്ണത്തെ കുറിക്കുന്നതാണ്. വചനം രണ്ടു വിധം. ഏകവചനം, ബഹുവചനം.
ഏകവചനം എന്നാല്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് പറയുന്നതാണ്. ഒന്നില്‍ക്കൂടുതല്‍ ഉണ്ടെങ്കില്‍ അതിനെ ബഹുവചനം എന്ന് പറയുന്നു.
ചില ഉദാഹരണങ്ങള്‍: പാലം - പാലങ്ങള്‍, കുട്ടി - കുട്ടികള്‍, ബന്ധു - ബന്ധുക്കള്‍, അമ്മാവന്‍ - അമ്മാവന്മാര്‍, വൃക്ഷം - വൃക്ഷങ്ങള്‍.
ഏകവചനത്തില്‍ പ്രധാനമായും അ, അം, അന്‍, ഉ, ഇ എന്നീ പ്രത്യയങ്ങള്‍ ഉപയോഗിക്കുന്നു. അത് പോലെ അര്‍, മാര്‍, കള്‍ തുടങ്ങിയ പ്രത്യയങ്ങള്‍ ബഹുവചനത്തിലും ഉപയോഗിക്കുന്നു.