ദ്യോതകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വതന്ത്രമായി നിലനില്‍പ്പില്ലാത്തതും വാചകത്തെ മാത്രം ആശ്രയിച്ച് നില്‍ക്കുന്നതുമായ ശബ്ദത്തെ മലയാളവ്യാകരണത്തില്‍ ദ്യോതകം എന്ന് പറയുന്നു. ദ്യോതകത്തിന് രണ്ട് വകഭേദങ്ങളുണ്ട്. അവ അവ്യയം, നിപാതം എന്നിവയാണ്. പക്ഷേ വ്യാകരണത്തില്‍ കൂടുതലായി ദ്യോതകത്തിന്റെ മൂന്ന് ഭാഗങ്ങളെക്കുറിച്ചാണ് പറയുന്നത്. അവ ഗതി, ഘടകം, വ്യാക്ഷേപകം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. പറ്റി, കുറിച്ച് എന്നിവ ദ്യോതകങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ്. കുറച്ചുകൂടി വിശദമാക്കിയാല്‍, അവനെ കുറിച്ച്, അതിനെ കുറിച്ച്, അതിനെ പറ്റി തുടങ്ങിയവ.