നിരുക്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭാഷയിലെ വാക്കുകളുടെ ഉത്പത്തി, ചരിത്രം, അവയുടെ അർഥത്തിനുണ്ടായിട്ടുള്ള പരിണാമം എന്നിവയെപ്പറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ് നിരുക്തം (ഇംഗ്ലീഷ്: Etymology, എറ്റിമോളജി). പ്രാചീനഭാരതത്തിൽ "വേദാംഗങ്ങൾ" എന്ന് പ്രസിദ്ധമായിരുന്ന ആറ് ശാസ്ത്രങ്ങളിൽ ഒന്നാണ് നിരുക്തം.

ചരിത്രം[തിരുത്തുക]

വൈദികവാക്കുകളുടെ അർത്ഥം നിർണ്ണയിക്കുന്നതിനുള്ള വേദവ്യാഖ്യാനമാണ് നിരുക്തം. വേദശബ്ദാർത്ഥനിർണ്ണയത്തിന്റെ പ്രമാണഗ്രന്ഥമാണ് യാസ്കന്റെ “നിരുക്തം”. ബി.സി.ഇ. രണ്ടോ മൂന്നോ നൂറ്റാണ്ടിലാണ് ഇതിന്റെ രചന എന്നു കണക്കാക്കപ്പെടുന്നു[1].‍ സന്ദർഭാനുസരണം അർത്ഥം നിർണ്ണയിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു. യാസ്കൻ വരരുചി എന്നിവരാണ് ഗ്രന്ഥകർത്താക്കൾ [2] . പ്രധാനമായും വേദ സംഹിതകളുദെ അർതം പല തരതിൽ വ്യാഖ്യാനിക്കപെദാതിരിക്കൻ വേന്ദിയാനു ഇവ സ്രിഹ്റ്റിക്കപ്പെട്ടതു.

ഇവയുംകൂടി കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. Azhikode, Sukumar (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ". ഭാരതീയത (ഭാഷ: മലയാളം). കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 39. ഐ.എസ്.ബി.എൻ. 81-7130-993-3. 
  2. ഹിന്ദുവിന്റെ പുസ്തകം , പേജ് നം.21 , വേദങ്ങൾ , Pen Books Pvt Ltd, Aluva

ബാഹ്യകണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=നിരുക്തം&oldid=1688520" എന്ന താളിൽനിന്നു ശേഖരിച്ചത്