കോശം
ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം.[1] ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറിയരൂപമാണ് കോശം. റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്. ബാക്റ്റീരിയ തുടങ്ങിയ ചില ജീവജാലങ്ങൾ ഏകകോശജീവികളാണ്. മനുഷ്യൻ തുടങ്ങിയ മറ്റു ചില ജീവജാലങ്ങളാകട്ടെ ബഹുകോശജീവികളാണ്. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. ഒരു കോശത്തിന്റെ വലിപ്പം ഏകദേശം 10 മൈക്രോമീറ്ററും, ഭാരം ഒരു നാനോഗ്രാമും ആണ്. ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കലകൾ എന്നറിയപ്പെടുന്നു.രക്തം, അസ്ഥികല,പേശീകല, ആവരണകല, യോജകകല, നാഡീകല തുടങ്ങിയവ ഉദാഹരണങ്ങൾ. ഒട്ടകപ്പക്ഷിയുടെ മുട്ടയാണ് അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിപ്പമേറിയത്.അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ചെറിയ കോശങ്ങൾ പ്ലൂരോ ന്യുമോനിയ പോലുള്ള ജീവികളുടെതാണ് (Pleuro Pneumonia like Organism-PPLO)
കോശത്തിൽ വിവിധ ധർമ്മങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്.അവ പൊതുവെ കോശാംഗങ്ങൾ എന്നറിയപ്പെടുന്നു.കോശത്തെ പൊതിഞ്ഞുകാണുന്ന കോശസ്തരം,കോശത്തിനുള്ളിലെ ദ്രാവകഭാഗമായ കോശദ്രവ്യം, കോശത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കോശകേന്ദ്രമായ മർമ്മം 'കോശാസ്ഥികൂടം' എന്ന് വിശേഷിക്കപ്പെടുന്ന അന്തർദ്രവ്യജാലിക മാംസ്യനിർമ്മാണം നടത്തുന്ന റൈബോസോം രാസാഗ്നികൾ നിറഞ്ഞ ലൈസോസോം കോശവിഭജനത്തെ സഹായിക്കുന്ന സെൻട്രോസോം തുടങ്ങിയവയാണ് സസ്യകോശങ്ങളിലും ജന്തുകോശങ്ങളിലും പൊതുവായി കാണപ്പെടുന്ന ഘടകങ്ങൾ ആണ്.സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്.ഇതുകൂടാതെ സസ്യകോശത്തിൽ പ്രകാശ സംശ്ളേഷണത്തിന് ആവശ്യമായ ഹരിതകണവുംഫേനരസം നിറഞ്ഞ ഫേനവുംകാണുന്നു. ജനിതകവിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മർമ്മത്തിനുള്ളിലുള്ള ഡി. എൻ. എ യിൽ ആണ്.
[തിരുത്തുക] ഡി.എൻ.എ.
ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ് ന്യൂക്ളിക് അമ്ലങ്ങൾ. ഇവ രണ്ട് തരമുണ്ട്, ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡും റൈബോന്യൂക്ളിക് ആസിഡും. ചുറ്റുഗോവണിയുടെ രൂപമാണ് ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡിന്. ഇതിനെ വാട്സൻ ആന്റ് ക്രീക്ക് മോഡൽ എന്നു പറയുന്നു. ഇത് കണ്ടു പിടിച്ചത് 1953 ലാണ്.
[തിരുത്തുക] യൂക്കാരിയോട്ടിക്ക് കോശം
കോശാംഗങ്ങൾ:
(1) മർമ്മകം
(2) മർമ്മം
(3) റൈബോസോം
(4) കണിക
(5) അന്തർദ്രവ്യജാലിക
(6) ഗോൾഗി വസ്തു
(7) മൃദു അന്തർദ്രവ്യജാലിക
(8) മൈറ്റോകോൺട്രിയ
(9) ഫേനം
(10) കോശദ്രവ്യം
(11) ലൈസോസോം
(12) സെൻട്രോസോം
[തിരുത്തുക] അവലംബം
- ↑ Cell Movements and the Shaping of the Vertebrate Body in Chapter 21 of Molecular Biology of the Cell fourth edition, edited by Bruce Alberts (2002) published by Garland Science.