ഹരിതകം
ഒരു പച്ച വർണവസ്തു ആണ് ഹരിതകം അഥവാ ക്ലോറോഫിൽ. ഇലകളിൽ കണ്ടുവരുന്ന ഈ പദാർത്ഥം അവക്ക് പച്ചനിറം നൽകുന്നതിന് ഹേതുവാണ്. ചെടികളുടെ ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസശ്ലേഷണത്തിന്റെ അടിസ്ഥാനഘടകമാണിത്.
ഉള്ളടക്കം |
രാസഘടന [തിരുത്തുക]
ക്ലോറോഫിൽ ഒരു ക്ലോറിൻ വർണവസ്തു ആണ്. ക്ലോറിൻ റിങ്ങിനുള്ളിൽ ഒരു മഗ്നീഷ്യം അയോൺ എന്നതുപോലെയാണ് ഇതിന്റെ ഘടന. ചില തന്തുക്കൾ Mg2+ ചേർന്നിരിക്കുന്നു.
വിഭിന്നങ്ങളായ ക്ലോറോഫിൽ കാണാമെങ്കിലും പൊതുവെ ക്ലോറോഫിൽ എ. ആണ് ഇലകളിൽ കാണപ്പെടുന്നത്.
ക്ലോറോഫിൽ - ന്റെ പൊതു ഘടന അഭിവ്യഞ്ജിപ്പിക്കുകയുണ്ടായത് 1940 - ൽ ഹാൻസ് ഫിഷർ (Hans Fischer) ആണ്, 1960 ആയപ്പോഴേക്കും മിക്കവാറും രാസഘടന വെളിവായി. റോബർട്ട് ബർണ്സ് വുഡ്വാർഡ് (Robert Burns Woodward) ഈ തന്മാത്രയെക്കുറിച്ച് മുഴുവൻ ഉദ്ഗ്രഥനം വെളിവാക്കിയതോടെയാണ് നിലവിലുള്ള ഘടന ഉണ്ടായത്.[1] 1967 - ൽ അവശേഷിക്കുന്ന സ്റ്റീരിയോകെമിക്കൽ അഭിവ്യഞ്ജിപ്പിക്കലുകൾ പൂർത്തിയാക്കിയത് ഇറാൻ ഫ്ലെമിങ്ങ് (Ian Fleming) ആണ്.[2] 1990 - ൽ വുഡ്വാർഡും സംഘവും ഉദ്ഗ്രഥനത്തിന്റെ പുതിയപതിപ്പ് പകാശനംചെയ്തു .[3]
പലതരത്തിലുള്ള ഘടനകൾ താഴെക്കൊടുത്തിരിക്കുന്നു. [തിരുത്തുക]
| ക്ലോറോഫിൽ a | ക്ലോറോഫിൽ b | ക്ലോറോഫിൽ c1 | ക്ലോറോഫിൽ c2 | ക്ലോറോഫിൽ d | |
|---|---|---|---|---|---|
| രാസവാക്യം | C55H72O5N4Mg | C55H70O6N4Mg | C35H30O5N4Mg | C35H28O5N4Mg | C54H70O6N4Mg |
| C3 ഗ്രൂപ്പ് | -CH=CH2 | -CH=CH2 | -CH=CH2 | -CH=CH2 | -CHO |
| C7 ഗ്രൂപ്പ് | -CH3 | -CHO | -CH3 | -CH3 | -CH3 |
| C8 ഗ്രൂപ്പ് | -CH2CH3 | -CH2CH3 | -CH2CH3 | -CH=CH2 | -CH2CH3 |
| C17 ഗ്രൂപ്പ് | -CH2CH2COO-Phytyl | -CH2CH2COO-Phytyl | -CH=CHCOOH | -CH=CHCOOH | -CH2CH2COO-Phytyl |
| C17-C18 bond | ഏക(Single) | ദ്വയി(Double) | ദ്വയി(Double) | ഏക(Single) | |
| Occurrence | Universal | Mostly plants | Various algae | Various algae | Cyanobacteria |
ഇലകൾ പഴുക്കുമ്പോൾ ഈ രാസപദാർത്ഥം nonfluorescent chlorophyll catabolites (NCC's) എന്ന നിറമില്ലാത്ത ഒരു രാസപദാർത്ഥമായി മറുന്നു. ഇവ പഴുക്കുന്ന കായകളിലും കാണപ്പെടുന്നു എന്നും വെളിവായിരിക്കുന്നു[4] .
അവലംബം [തിരുത്തുക]
- ↑ R. B. Woodward, W. A. Ayer, J. M. Beaton, F. Bickelhaupt, R. Bonnett, P. Buchschacher, G. L. Closs, H. Dutler, J. Hannah, F. P. Hauck, S. Itô, A. Langemann, E. Le Goff, W. Leimgruber, W. Lwowski, J. Sauer, Z. Valenta, and H. Volz (1960). "The total synthesis of chlorophyll" (PDF). Journal of the American Chemical Society 82: 3800-3802. doi:10.1021/ja01499a093. http://pubs.acs.org/cgi-bin/abstract.cgi/jacsat/1960/82/i14/f-pdf/f_ja01499a093.pdf.
- ↑ Ian Fleming (October 1967). "Absolute Configuration and the Structure of Chlorophyll". Nature 216: 151–152. doi:10.1038/216151a0. http://www.nature.com/nature/journal/v216/n5111/abs/216151a0.html.
- ↑ Robert Burns Woodward, William A. Ayer, John M. Beaton, Friedrich Bickelhaupt, Raymond Bonnett, Paul Buchschacher, Gerhard L. Closs, Hans Dutler, John Hannah, Fred P. Hauck, et al. (1990). "The total synthesis of chlorophyll a". Tetrahedron 46 (22): 7599-7659. doi:10.1016/0040-4020(90)80003-Z.
- ↑ Colourless Tetrapyrrolic Chlorophyll Catabolites Found in Ripening Fruit Are Effective Antioxidants Thomas Muller, Markus Ulrich, Karl-Hans Ongania, and Bernhard Krautler Angew. Chem. Int. Ed. 2007, 46, 8699 –8702 DOI:10.1002/anie.200703587
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Oregon University of Health & Sciences
- PDF review-Chlorophyll d: the puzzle resolved
- Light Absorption by Chlorophyll – NIH books
|
||||||||||||||||||||||||||