ഗട്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇക്വിസെറ്റത്തിലെ ഗട്ടേഷൻ

ചിലയിനം ട്രക്കിയോഫൈറ്റ് സസ്യങ്ങളുടെയും പുല്ല് ഇനങ്ങളുടേയും അഗ്രഭാഗത്തോ അതല്ലെങ്കിൽ ഇലകളുടെ അരികുകളിലോ സൈലം ദ്രാവകം തുള്ളി സ്രവമായി രൂപീകരിക്കപ്പെടുന്നതാണ് ഗട്ടേഷൻ. ചിലയിനം ഫംഗസുകളിലും ഇത് സംഭവിക്കാറുണ്ട്. അന്തരീക്ഷത്തിൽ നിന്ന് ചെടിയുടെ ഉപരിതലത്തിലേക്ക് ഘനീഭവിക്കുന്ന മഞ്ഞു വീഴ്ചയെ ഗട്ടേഷൻ എന്ന് തെറ്റിദ്ധരിക്കരുത്. ഗട്ടേഷൻ സാധാരണയായി രാത്രി സമയത്താണ് സംഭവിക്കുന്നത്.

പ്രക്രിയ[തിരുത്തുക]

ഒരു സ്ട്രോബെറി ഇലയിൽ ഉണ്ടായ ഗട്ടേഷൻ
ഒരു പ്രാർത്ഥനാ പ്ലാന്റ് ഇലയിലെ ഗട്ടേഷൻ

രാത്രിയിൽ, സാധാരണമായി സസ്യസ്വേദനം സംഭവിക്കുന്നില്ല, കാരണം മിക്ക സസ്യങ്ങളും അവയുടെ ആസ്യരന്ധ്രം അടച്ചിരിക്കുന്നു. വേരിലെ ജലമർദ്ധം കുറയുകയും മണ്ണിൽ ഉയർന്നതോതിൽ ഈർപ്പമുണ്ടാകുകയും ചെയ്യുമ്പോൾ, ജലം വേരുകളിൽ പ്രവേശിക്കും. ഇതുമൂലം സസ്യത്തിൽ വെള്ളം അടിഞ്ഞു കൂടുകയും ചെറിയ റൂട്ട് പ്രഷർ സൃഷ്ടിക്കുകയും ചെയ്യും. ഇതുമൂലം ഇല, ഹൈഡാത്തോഡുകൾ അല്ലെങ്കിൽ ജലഗ്രന്ഥികൾ എന്നിവയിലൂടെ പുറത്തേക്ക് ഒഴുകുന്നു. സൈലം വഴിയുള്ള ട്രാൻസ്പിറേഷണൽ പുൾ എന്നതിലുപരി, റൂട്ട് പ്രഷർ ഈ പ്രവാഹത്തിന് പ്രേരണ നൽകുന്നു. ഇങ്ങനെ ഗട്ടേഷൻ സംഭവിക്കുന്നു.

വിഷ്വൽ ഐഡന്റിഫിക്കേഷന് ഫംഗസുകളിൽ ഗട്ടേഷൻ രൂപീകരണം പ്രധാനമാണ്, പക്ഷേ അതിന് കാരണമാകുന്ന പ്രക്രിയ അജ്ഞാതമാണ്. എന്നിരുന്നാലും, ഫംഗസിന്റെ ജീവിത ചക്രത്തിലെ ദ്രുതഗതിയിലുള്ള വളർച്ചയുടെ ഘട്ടങ്ങളുമായുള്ള ബന്ധം കാരണം, ദ്രുതഗതിയിലുള്ള രാസവിനിമയ സമയത്ത് ശ്വസനം വഴി ഉത്പാദിപ്പിക്കപ്പെടുന്ന അധിക ജലം പുറന്തള്ളപ്പെടുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. [1]

രാസ ഉള്ളടക്കം[തിരുത്തുക]

ഗട്ടേഷൻ ദ്രാവകത്തിൽ പ്രധാനമായും പഞ്ചസാര, പൊട്ടാസ്യം എന്നിവപോലുള്ള പലതരം ജൈവ, അസ്ഥിര സംയുക്തങ്ങൾ അടങ്ങിയിരിക്കാം. [2] ഉണങ്ങുമ്പോൾ, ഇത് ഇലയുടെ ഉപരിതലത്തിൽ ഒരു വെളുത്ത പാടായി അവശേഷിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Parmasto, Erast; Voitk, Andrus (2010). "Why do mushrooms weep?". FUNGI. 3 (4).
  2. Goatley, James L.; Lewis, Ralph W. (March 1966). "Composition of Guttation Fluid from Rye, Wheat, and Barley Seedlings". Plant Physiology. 41 (3): 373–375. doi:10.1104/pp.41.3.373. PMC 1086351. PMID 16656266.
"https://ml.wikipedia.org/w/index.php?title=ഗട്ടേഷൻ&oldid=3608889" എന്ന താളിൽനിന്ന് ശേഖരിച്ചത്