പൂവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്പിക്കുന്ന ചെടികളുടേയും മരങ്ങളുടേയും പ്രത്യുല്പാദന അവയവം/ഭാഗം ആണ് പൂവ് അഥവാ പുഷ്പം. മാഗ്നോലിയോഫൈറ്റം എന്ന തരത്തില്‍ പെടുന്നവയാണ് പൂക്കള്‍ ഉണ്ടാകുന്ന മരങ്ങളും ചെടികളും. ബീജങ്ങളേയും (ആണ്‍) അണ്ഡങ്ങളേയും (പെണ്‍) വഹിക്കുകയും അവയുടെ സംയോജനത്തിനു വഴിയൊരുക്കി വിത്തുകള്‍ ഉത്പാദിപ്പികയാണ് പൂക്കളുടെ ജോലി.