സസ്യശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൈവ ശാസ്ത്രത്തിന്റെ ഭാഗമായ സസ്യശാസ്ത്രം (ഇംഗ്ലീഷ്: Botany) ഈ ലോകത്തുള്ള സസ്യജാലങ്ങളേക്കുറിക്കുച്ചും അതിന്റെ ജീവിത ചക്രത്തേക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനമാണ്‌. സസ്യങ്ങൾ, വൃക്ഷങ്ങൾ, ആൽഗകൾ, ഫംഗസുകൾ തുടങ്ങിയവയുടെ രൂപ ഘടന, ആന്തരിക ഘടന, ജീവിത ചക്രം, ആഹാരം, ദഹനം, രോഗങ്ങൾ, രാസികസ്വഭാവങ്ങൾ, പരിണാമം തുടങ്ങിയ വൈവിദ്ധ്യമാർന്ന പഠനവിഷയങ്ങൾ സസ്യശാസ്ത്രത്തിന്റെ കീഴിൽ വരുന്നു. സസ്യജാലങ്ങളേക്കുറിച്ചുള്ള പഠനം ആദിമമനുഷ്യന്റെ കാലത്തുതന്നെ ആരംഭിച്ചുവെന്നു തന്നെ പറയാം. ആഹാരയോഗ്യമായവയുടേയും, വിഷകരമായവയുടേയും, മരുന്നായി ഉപയോഗിക്കാവുന്നവയുടേയും അന്വേഷണമാണ്‌ ആദിമകാലത്തെ സസ്യശാസ്ത്ര പഠനങ്ങളായി കണക്കാക്കാവുന്നത്. ഇന്ന് ഈ ശാസ്ത്ര ശാഖ വളർന്ന് 5,50,000-ൽ പരം വിവിധ ജനുസ്സുകളിലുള്ള സസ്യങ്ങളുടെ പഠനമായി മാറിയിരിക്കുന്നു.

"http://ml.wikipedia.org/w/index.php?title=സസ്യശാസ്ത്രം&oldid=1131117" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ