വിശ്ലേഷകരസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൃത്രിമവും സ്വാഭാവികവുമായ രാസവസ്തുക്കളെ വേർതിരിക്കൽ, തിരിച്ചറിയൽ, അളവുനിർണയം നടത്തൽ എന്നീ പ്രക്രീയകളെക്കുറിച്ചുള്ള പഠനത്തെയാണ് വിശ്ലേഷകരസതന്ത്രം (Analytical chemistry) എന്നുവിളിക്കുന്നത്. [1] ഒരു സാമ്പിളിലെ രാസവസ്തു ഏതെന്ന് നിർണ്ണയം നടത്തുന്നതിനെ ഗുണപരിശോധന എന്നും രാസവസ്തുവിന്റെ അളവ് നിർണ്ണയിക്കുന്നതിനെ അളവുപരിശോധന എന്നും വിളിക്കും. വേർതിരിക്കൽ ഇത്തരം പരിശോധനകൾക്കു മുൻപാണ് നടത്തുന്നത്.

പരമ്പരാഗതമായ രീതിയിലും ഉപകരണങ്ങൾ ഉപയോഗിച്ചും ഇത്തരം വിശ്ലേഷണപരിശോധനകൾ നടത്തപ്പെടുന്നുണ്ട്. [2] ഊറലുകൾ (പ്രിസിപ്പിറ്റേഷൻ)‌, എക്സ്ട്രാക്ഷനുകൾ, വാറ്റൽ (ഡിസ്റ്റിലേഷൻ) എന്നിവയാണ് രാസപരിശോധകളുടെ പരമ്പരാഗത മാർഗ്ഗങ്ങളിൽ ചിലത്. നിറം, മണം, ഉരുകുകയും ബാഷ്പീകരിക്കുകയും ചെയ്യുന്ന താപനില എന്നിവ ഗുണപരിശോധനയിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നുണ്ട്. യന്ത്രമാർഗ്ഗങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.

അവലംബങ്ങൾ[തിരുത്തുക]

  1. Holler, F. James; Skoog, Douglas A.; West, Donald M. (1996). Fundamentals of analytical chemistry. Philadelphia: Saunders College Pub. ഐ.എസ്.ബി.എൻ. 0-03-005938-0. 
  2. Nieman, Timothy A.; Skoog, Douglas A.; Holler, F. James (1998). Principles of instrumental analysis. Pacific Grove, CA: Brooks/Cole. ഐ.എസ്.ബി.എൻ. 0-03-002078-6. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ അനാലിറ്റിക്കൽ രസതന്ത്രം എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വിശ്ലേഷകരസതന്ത്രം&oldid=1716838" എന്ന താളിൽനിന്നു ശേഖരിച്ചത്