കണികാഭൗതികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിട്ടുള്ള അടിസ്ഥാനകണങ്ങളെക്കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് കണികാഭൗതികം (Particle physics).

എല്ലാ പദാർത്ഥങ്ങളും അണുനിർമ്മിതമാണ്. അണുക്കളാകട്ടെ ഉപാണുകണങ്ങളായ (സബ് ആറ്റോമിക് കണങ്ങൾ) പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവയാൽ നിർമിതവും. ശാസ്ത്രകാരന്മാർ ഈ ഉപാണുകണങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറുകണങ്ങളെക്കുറിച്ച് പഠിക്കുകയാണ്. ഉന്നതവേഗത്തിൽ കണങ്ങളെ കൂട്ടിയിടിപ്പിച്ചാണ് അവയെ ചെറുകണങ്ങളാക്കി മാറ്റുന്നത്.

ഇത്തരം കൂട്ടിയിടികളിലെ വളരെക്കൂടിയ ഊർജ്ജനില പ്രപഞ്ചോൽപ്പത്തിയുടെ സമയത്ത് കണങ്ങൾക്കുണ്ടായിരുന്ന ഊർജ്ജത്തിന് സമാനമായിരിക്കും എന്നു കരുതുന്നു. ഉന്നത ഊർജ്ജനിലകളെ കൈകാര്യം ചെയ്യുന്നതിനാൽ കണികാഭൌതികം, ഉന്നതോർജ്ജഭൌതികം എന്നും അറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] അടിസ്ഥാനകണങ്ങൾ

പ്രധാന ലേഖനം: മൗലികകണങ്ങൾ
മൗലികകണങ്ങളുടെ പ്രാമാണിക മാതൃക

അടിസ്ഥാനകണങ്ങൾ അഥവാ മൗലികകണങ്ങൾ എന്നത് പ്രപഞ്ചത്തിലെ ഏറ്റവും ചെറിയകണങ്ങളാണ്. രണ്ടുതരത്തിലുള്ള അടിസ്ഥാനകണങ്ങൾ ഇവയാണ്

[തിരുത്തുക] അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=കണികാഭൗതികം&oldid=1300762" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ