ബോസോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗലികകണങ്ങളുടെ പ്രാമാണിക മാതൃക. അവസാന നിരയിൽ ചുവപ്പിൽ കാണിച്ചിരിക്കുന്നവയാണ് ബലവാഹി കണങ്ങളായ ബോസോണുകൾ

ബോസ്-ഐൻസ്റ്റൈൻ സാംഖ്യികം അനുസരിക്കുന്ന കണികകളാണ് ബോസോണുകൾ. ഇന്ത്യൻ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസിന്റെ ബഹുമാനാർത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരേ സമയം ഒന്നിലധികം ബോസോണുകൾ ഒരേ ക്വാണ്ടം അവസ്ഥയിൽ ആകാം എന്നതിനാൽ ഇവ ബലങ്ങളുടെ വാഹകരായി പ്രവര്ത്തിക്കുന്നു. ഉദാഹരണമായി, വിദ്യുത്കാന്തികബലവാഹകരായ ഫോട്ടോണുകൾ ബോസോണുകളാണ്.

ബോസോണുകൾ ഫോട്ടോണുകളെപ്പോലെ അടിസ്ഥാനകണികകളോ മെസോണുകളെപ്പോലെ ആന്തരഘടനയുള്ളവയോ ആകാം. ബോസോണുകളുടെ സ്പിൻ എപ്പോഴും ഒരു പൂർണ്ണസംഖ്യയായിരിക്കും. ഉദാഹരണമായി, ഫോട്ടോണിന്റെ സ്പിൻ 1 ആണ്.

"http://ml.wikipedia.org/w/index.php?title=ബോസോൺ&oldid=1315110" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ