ഗ്രാവിറ്റിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതിസമമിതിയേയും പൊതു ആപേക്ഷികതാസിദ്ധാന്തത്തെയും യോജിപ്പിച്ച അതിഭൂഗുരുത്വസിദ്ധാന്തങ്ങൾ പ്രവചിച്ച കണികകളാണ് ഗ്രാവിറ്റിനോകൾ

ഗ്രാവിറ്റോണുകളുടെ അതിസമമിതി പങ്കാളികളായ ഈ ഫെർമിയോണുകളുടെ ചക്രണം(spin) 2/3 ആണ്. അതിഭൂഗുരുത്വ പരസ്പരവർത്തനങ്ങളിലെ വാഹകരാണ് ഗ്രാവിറ്റിനോകൾ. അതായത് വൈദ്യുതകാന്തിക ബലത്തിൽ ഫോട്ടോണുകളും ഗുരുത്വബലത്തിൽ ഗ്രാവിറ്റോണുകളും വാഹകരാകുന്നതു പോലെ. ഇരുണ്ട ദ്രവ്യത്തിലെ നിയുക്ത കക്ഷികളാണ് ഗ്രാവിറ്റോണുകളെങ്കിലും അവ പ്രപഞ്ചത്തിന്റെ ആദിയിൽ തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു. കണക്കുകൾ അനുസരിച്ച് അവയുടെ സാന്ദ്രത ഇരുണ്ടദ്രവ്യത്തിന്റെ ശരാശരി സാന്ദ്രതയെക്കാൾ വളരെ കൂടുതലാണ് (ഇത് ഗ്രാവിറ്റിനോകൾ സ്ഥായി ഉള്ളവയാണെങ്കിലുള്ള അവസ്ഥയാണ്) ഗ്രാവിറ്റിനോകൾ സ്ഥായി ഉള്ളവ അല്ലെങ്കിൽ, അവയുടെ അപചയംമൂലം ഇരുണ്ടദ്രവ്യ സാന്ദ്രതയിലേക്ക് വേണ്ടത്ര സംഭാവന ചെയ്യാൻ അവയ്ക്ക് കഴിയാതെ വരും. പക്ഷേ, കണക്കുകൾ അനുസരിച്ച് അപചയത്തിനു വേണ്ടി വരുന്ന സമയം ആണവ സംശ്ലഷണയുഗത്തേക്കാൾ (Nucleosynthesis Era) നീണ്ടതാണ്. അതായത് സ്ഥായി ഉള്ളവയല്ലെങ്കിൽ അപചയപ്രകിയയുടെ അനന്തരഫലമായി അണുകേന്ദ്രങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ട് പ്രപഞ്ചം ഹൈഡ്രജൻ മാത്രമുള്ള ഒന്നായി തീരുമായിരുന്നു. അങ്ങനെ നക്ഷത്രരൂപികരണം അസാദ്ധ്യമായി തീരുമായിരുന്നു. അതുകൊണ്ട് യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത, ഗ്രാവിറ്റിനോകളുടെ സ്ഥായിയില്ലാത്ത അവസ്ഥയെ നിരാകരിക്കേണ്ടി വരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രാവിറ്റിനോ&oldid=3944129" എന്ന താളിൽനിന്ന് ശേഖരിച്ചത്