ഫെർമിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗലികകണങ്ങളുടെ പ്രാമാണിക മാതൃക: ആദ്യ മൂന്ന് നിരകളിലുള്ളവയാണ് മൂന്നുതലമുറകളിലായി വർഗ്ഗീകരിക്കപ്പെട്ട ഫെർമിയോണുകൾ. ക്വാർക്ക് കുടുംബവും ലെപ്റ്റോണുകളും അടങ്ങുന്ന കണങ്ങളാണിവ

ഫെർമി-ഡിറാക് സാംഖ്യികം അനുസരിക്കുന്ന കണങ്ങളാണ് ഫെർമിയോണുകൾ. ശാസ്ത്രജ്ഞനായ എൻറിക്കോ ഫെർമിയുടെ ബഹുമാനാർത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ബോസോണുകളിൽ നിന്ന് വിഭിന്നമായി ഇവ പൗളിയുടെ അപവർജ്ജന നിയമം അനുസരിക്കുന്നതിനാൽ രണ്ട് ഫെർമിയോണുകൾ ഒരിക്കലും ഒരേ ക്വാണ്ടം അവസ്ഥയിൽ ആവുകയില്ല. അതിനാൽ രണ്ട് ഫെർമിയോണുകൾ ഒരേ സ്ഥലത്താണെന്നുണ്ടെങ്കിൽ അവയുടെ സ്പിൻ വ്യത്യസ്തമായിരിക്കണം. ഇക്കാരണത്താൽ ഫെർമിയോണുകൾ ദ്രവ്യവുമായി ബന്ധപ്പെട്ടവയാണ്.

ഫെർമിയോണുകൾ ഇലക്ട്രോൺ പോലെ അടിസ്ഥാന കണികകളോ പ്രോട്ടോൺ പോലെ ആന്തരഘടനയുള്ളവയോ ആകാം. ഫെർമിയോണുകളുടെ സ്പിൻ എപ്പോഴും ഒരു ഒറ്റസംഖ്യയുടെ പകുതിയായിരിക്കും. ഉദാഹരണമായി ഇലക്ട്രോണിന്റെ സ്പിൻ +/- 1/2 ആണ്.

"http://ml.wikipedia.org/w/index.php?title=ഫെർമിയോൺ&oldid=1289245" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ