ജൈവസാങ്കേതികവിദ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ടിഷ്യൂകൾച്ചറിൽ ഉപയോഗിക്കുന്ന മാധ്യമം. ടിഷ്യൂകൾച്ചർ ഒരു ആധുനിക ജൈവസാങ്കേതികവിദ്യയാണ്
ജീവശാസ്ത്രത്തിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ് ജൈവസാങ്കേതികവിദ്യ അഥവാ ബയോടെക്നോളജി. കൃഷി, ഭക്ഷ്യശാസ്ത്രം, ആരോഗ്യശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പ്രയുക്ത സാങ്കേതികവിദ്യകളെയാണ് സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ആധുനികകാലത്ത് ജനിതക എഞ്ചിനിയറിംഗ്, ടിഷ്യൂ കൾച്ചർ മുതലായ സാങ്കേതികവിദ്യകളെ സൂചിപ്പിക്കാനാണ് ഈ പദം കൂടുതൽ ഉപയോഗിക്കപ്പെടുന്നതെങ്കിലും ജീവവസ്തുക്കളിൽ മനുഷ്യന്റെ ആവശ്യത്തിനായി മാറ്റം വരുത്തുന്ന ഏത് പ്രക്രിയയെയും ഈ പദം ഉൾക്കൊള്ളുന്നു.
ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ കൺവെൻഷൻ ജൈവസാങ്കേതികവിദ്യയെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു:
| “ | Any technological application that uses biological systems, dead organisms, or derivatives thereof, to make or modify products or processes for specific use. | ” |
ചരിത്രം [തിരുത്തുക]
സാധാരണ ജൈവസാങ്കേതികവിദ്യയായി കരുതപ്പെടാറില്ലെങ്കിലും ജൈവസംവിധാനത്തിൽ നിന്ന് ഉല്പന്നങ്ങളുണ്ടാക്കാനുള്ള പ്രക്രിയ എന്ന നിർവചനത്തിൽ കൃഷി ഉൾപ്പെടുന്നു. അതിനാൽ കൃഷിയെ ആദ്യത്തെ ജൈവസാങ്കേതികവിദ്യയായി കണക്കാക്കാം.