സാങ്കേതികവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറിവിന്റെ ഉപയോഗരൂപത്തെയാണ് പൊതുവേ സാങ്കേതികവിദ്യ എന്ന് പറയുന്നത് (ആംഗലേയം: Technology). ഇത് വളരെ വിശാലമായ അർത്ഥതലത്തിൽ ഉപയോഗിക്കപ്പെടുന്ന പദമാണ് എന്നതിനാൽ കൃത്യമായ നിർവ്വചനം ഇല്ല. മനുഷ്യ സമൂഹത്തിൽ ശാസ്ത്രം, എൻജിനീയറിങ്ങ് എന്നീ മേഖലകളാണ് പ്രധാനമായും ഇതുമായി ബന്ധപ്പെടുന്നത്. ഉപകരണങ്ങളുടെ നിർമ്മാണവും ഉപയോഗവുമാണ് സാങ്കേതികവിദ്യയുടെ പ്രധാന മേഖല.

[തിരുത്തുക] ചരിത്രം

പ്രകൃതിവിഭവങ്ങളെ ലളിതമായ ഉപകരണങ്ങളായി മാറ്റിയതാണ് മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ സാങ്കേതികവിദ്യ എന്നു കണക്കാക്കാം. തീ നിയന്ത്രിക്കാനും നിയന്ത്രിതമായി ഉദ്പാദിപ്പിക്കാനും കഴിഞ്ഞതാണ് സാങ്കേതികവിദ്യയിലെ അടുത്ത പ്രധാന കാൽവെയ്പ്. ചക്രങ്ങളുടെ കണ്ടുപിടുത്തവും ഇത്തരത്തിൽ പ്രധാനമായിരുന്നു.

[തിരുത്തുക] മറ്റു ജീവികളിൽ

മനുഷ്യനെക്കൂടാതെ മറ്റുജില ജീവികളും ലളിതമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിമ്പാൻസി, ഡോൾഫിനുകൾ എന്നിവയാണ് അവയിൽ പ്രധാനം. ചിമ്പാൻസികൾ ലിവറുകൾ, ചിതലുകളെ പിടിക്കാനുള്ള കമ്പ് തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.


"http://ml.wikipedia.org/w/index.php?title=സാങ്കേതികവിദ്യ&oldid=1318594" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ