ചക്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A spoked wheel on display at The National Museum of Iran, in Tehran. The wheel is dated late 2nd millennium BC and was excavated at Choqa Zanbil.
ഒരു അക്ഷത്തില്‍ കറങ്ങാന്‍ കഴിയുന്ന ഉപാധിയെയാണ് ചക്രം എന്ന് പറയുന്നത്. കറങ്ങുന്നതു വഴി ഭാരം വഹിച്ചുള്ള സ്ഥാനചലനം സാധ്യമാക്കുവാനോ, യന്ത്രഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുവാനോ, ഇവ സഹായിക്കുന്നു. അക്ഷത്തില്‍ ഘടിപ്പിക്കപ്പെട്ടാ അച്ചുതണ്ടിന്റെ സഹായത്തോടെ ഉരുളുന്നത് വഴിയോ ഘര്‍ഷണത്തെ മറികടക്കുവാന്‍ കഴിയുന്നു. ചക്രത്തെ കറക്കുവാന്‍ ഒരു ബലം ആവശ്യമാണ്, ഗുരുത്വാകര്‍ഷണം വഴിയോ അല്ലെങ്കില്‍ പുറമേ നിന്നുള്ള ബലപ്രയോഗത്തിലൂടെയോ ഇത് സാധ്യമാക്കുന്നു. ഇവയുടെ പ്രധാനം ഉപയോഗം വാഹനങ്ങളിലും യന്ത്രങ്ങളിലുമാണ്.


