ആരോഗ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചുപോന്നിരുന്നത്. എന്നാല്‍ 1948ലെ ലോക ഹെല്‍ത്ത് അസംബ്ലിയുടെ നിര്‍വചനപ്രകാരം "രോഗരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, ഒരു വ്യക്തിയുടെ സമ്പൂര്‍ണ്ണ ശാരീരിക, മാനസിക, സാമൂഹിക ക്ഷേമം അഥവാ സൗഖ്യമുള്ള അവസ്ഥയെയാണ്‌ ആരോഗ്യം". [1][2]. ഈ നിര്‍വചനമാണ്‌ ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിര്‍വചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാര്‍ട്ടര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊമോഷന്റെ അഭിപ്രായവും കൂട്ടിവായിക്കാറുണ്ട് - "ആരോഗ്യം സമ്പൂര്‍ണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്‌" അരോഗാവസ്ഥയാണ് ആരോഗ്യം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്. രോഗാവസ്ഥയ്ക്കുള്ള കാരണങ്ങള്‍ പലതാകാം. പോഷണക്കുറവ്, ആഹാരക്കുറവും ആഹാരത്തില്‍ നിന്ന് ലഭ്യമാകുന്ന പോഷകങ്ങളുടെ കുറവും മൂലം ഉണ്ടാകുന്നവയാകാം.വസ്ഥ അതിപോഷണം, അമിതാഹാരവും മിതാഹാരിയെങ്കിലും അമിതമായ പോഷകങ്ങള്‍ മൂലവും ഉണ്ടാകുന്നതാകാം. ആഹാരത്തില്‍ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങള്‍ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തില്‍ അടിഞ്ഞുകൂടി ഉണ്ടാകുന്ന രോഗാവസ്ഥ. അത്യാവശ്യമായ ചില ഘടകങ്ങള്‍ ലഭിക്കാതെ ശാരീരിക പ്രക്രിയകള്‍ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം. വ്യായാമക്കുറവുകൊണ്ടാകുന്ന മേല്‍പ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം. അമിതാദ്ധ്വാനം കൊണ്ടുണ്ടാകുന്ന മേല്‍പ്പറഞ്ഞതിലേതെങ്കിലും അവസ്ഥയാകാം. മേല്‍പ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം അവ പുറത്ത് കാണപ്പെടുന്നത്. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. അപകടങ്ങള്‍ കൊണ്ടുമാകാം രോഗാവസ്ഥ. ഇത്തരം ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയും വ്യക്തിക്ക് സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയേയാണ് ആരോഗ്യം എന്ന് പറയുന്നത്.



[തിരുത്തുക] അവലംബം

  1. [1] Preamble to the Constitution of the World Health Organization as adopted by the International Health Conference, New York, 19-22 June, 1946; signed on 22 July 1947 by the representatives of 61 States (Official Records of the World Health Organization, no. 2, p. 100) and entered into force on 7 April 1948.
  2. [2] Constitution of the World Health Organization- Basic Documents, Forty-fifth edition, Supplement, October 2006.
"http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം