ഹൈഡ്രോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജലത്തെക്കുറിച്ച് പഠിയ്ക്കുന്ന ശാസ്ത്രശാഖയാണ് ഹൈഡ്രോളജി. വെള്ളം എന്നർത്ഥമുള്ള ഹൈഡ്രോ, പഠനം എന്ന അർത്ഥമുള്ള ലോഗോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഹൈഡ്രോളജി എന്ന പദം രൂപപ്പെട്ടത്.

ജലത്തിന്റെ ലഭ്യത, വിതരണം, വിവിധ അവസ്ഥകളിലൂടെയുള്ള കടന്നുപോക്ക്, ചംക്രമണം, ജലത്തിന്റെ രാസഗുണങ്ങൾ, ഭൗതിക ഗുണങ്ങൾ എന്നിവ ഈ ശാസ്ത്രശാഖ പഠനവിഷയമാക്കുന്നു.

ജലവിഭവം, ജലചക്രം, നീർമറിപ്രദേശം തുടങ്ങിയവയുടെ വിശദാംശങ്ങൾ ഈ ശാഖ പരിശോധിക്കുന്നു. ഭൂമിശാസ്ത്രം, സിവിൽ എൻജിനീയറിങ്, ജിയോളജി, പരിസ്ഥിതിശാസ്ത്രം എന്നിവയുമായി ഹൈഡ്രോളജി ബന്ധപ്പെട്ടു കിടക്കുന്നു. [1]

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഹൈഡ്രോളജി&oldid=1127237" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ