ജലചംക്രമണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലചം‌ക്രമണം

അനാദി കാലം മുതൽ ഭൂമിയിലെ ജലം അതിന്റെ മൂന്നു പ്രധാന അവസ്ഥകളായ മഞ്ഞ്, ജലം, നീരാവി എന്നീ അവസ്ഥകളിലൂടെ തുടർച്ചയായി രൂപഭേദം ചെയ്തു കൊണ്ടിരിക്കുന്നു. ഈ പ്രക്രിയക്കാണ്‌ ജലപരിവൃത്തി(ഇംഗ്ലീഷ്: Water Cycle) അല്ലെങ്കിൽ ജല ചക്രം എന്നു പറയുന്നത്. ഇത് ചാക്രികമാകയാൽ ഇതിനു ആദിയും അന്തവുമില്ല.

ഭൂമിയിൽ ആവാസ വ്യവസ്ഥയിലെ പരസ്പരബന്ധിത പ്രവർത്തനങ്ങളിലൊന്നാണ് ജല ചക്രം. കാർബൺ ചക്രം, ഓക്സിജൻ ചക്രം, നൈട്രജൻ ചക്രം, ഊർജ ചക്രം എന്നിവയാണ് മറ്റു ചക്രങ്ങൾ.

ചംക്രമണ പ്രക്രിയ[തിരുത്തുക]

നമ്മുടെ പ്രധാന ഊർജ്ജ സ്രോതസ്സായ സൂര്യനാണ്‌ ചംക്രമണപ്രക്രിയയുടെ പ്രേരകശക്തി. സമുദ്രത്തിൽ നിന്നും, മഞ്ഞുപാളികളിൽ നിന്നും ചെടികളിൽ നിന്നും മറ്റു ജീവജാലങ്ങളിൽ നിന്നും സൂര്യതാപത്താൽ ആവിയാകുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തിൽ എത്തുമ്പോൾ മേഘമായി മാറുന്നു., ഈ മേഘങ്ങൾ കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിക്കുകയുംഅനുകൂല സാഹചര്യങ്ങളിൽ മഴയായും മഞ്ഞായും തിരിച്ചു ഭൂമിയിലേക്കു പതിക്കുകയും ചെയ്യുന്നു.ഇങ്ങനെ ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിയിൽ കിനിഞ്ഞിറങ്ങി ഭൂഗർഭജലത്തിന്റെ ഭാഗമാകുന്നു. മറ്റൊരു ഭാഗം സസ്യജാലങ്ങൾ വലിച്ചെടുക്കുന്നു. ഇത് പിന്നീട് ഇലകളിൽ നിന്ന് ബാഷ്പീകരിക്കപ്പെട്ടു അന്തരീക്ഷത്തിൽ തിരിച്ചെത്തുന്നു. മഴവെള്ളത്തിന്റെ മറ്റൊരു ഭാഗം ഭൂമിയുടെ ഉപരിതലത്തിലൂടെ, നദികളിലൂടെ, ഒഴുകി സമുദ്രത്തിൽ എത്തിച്ചേരുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുന്നു. പ്രകൃതിയില് സ്വാഭാവികമായി നടക്കുന്ന ജലശുദ്ധീകരണപ്രക്രിയ കൂടിയാണിത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജലചംക്രമണം&oldid=4017451" എന്ന താളിൽനിന്ന് ശേഖരിച്ചത്