വാസ്തുവിദ്യ
കെട്ടിടങ്ങളുടെയും മറ്റു ഭൗതിക നിർമിതികളുടെയും രൂപപ്പെടുത്തുന്നതിലെ കലയും ശാസ്ത്രവും കൂടിച്ചേർന്നതാണ് വാസ്തുവിദ്യ (ലാറ്റിൻ architectura). മനുഷ്യന്റെ ക്രിയാത്മകവും കലാപരവുമായ മനസ്സിന്റെ സൃഷ്ടികളാണ് വാസ്തുവിദ്യ എന്ന വാക്കിനു അർഥം നൽകുന്നത്.[1] വാസ്തുവിദ്യ, ശില്പകല, തച്ചു ശാസ്ത്രം, രൂപഭംഗി എന്നീ മലയാള പദങ്ങൾ ആർക്കിട്ടെക്ച്ചറുമായി ബന്ധപ്പെട്ടതാണ്.[2]
[തിരുത്തുക] വാസ്തുവിദ്വാൻ
വാസ്തു ശാസ്ത്രം ഒരു തൊഴിലായി സ്വീകരിച്ചു കെട്ടിടത്തിന്റെയും മറ്റു നിർമിതികളുടെയും രൂപരേഖ തയ്യാറാക്കി നിർമാണ മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ആളെയാണ് വാസ്തുവിദ്വാൻ (ശിൽപ്പി അല്ലെങ്കിൽ തച്ചുശാസ്ത്രി) എന്ന് പറയുന്നത്.
[തിരുത്തുക] ചരിത്രം
വാസ്തുവിദ്യയുടെ ചരിത്രത്തിനു മനുഷ്യനോളം പഴക്കമുണ്ട്. ഈജിപ്തിലെയും മറ്റു പുരാതന യൂറോപ്പ്യൻ രാജ്യങ്ങളിലെയും നാഗരിഗതയുടെ ഉടലെടുക്കലോടെയാണ് വാസ്തുവിദ്യയും വാസ്തുവിദ്വാനും സജീവമാകുന്നത്. അന്നത്തെ രാജാക്കന്മാർക്കിടയിൽ സംഗീതജ്ഞനെക്കാൽ വാസ്തു വിദ്വാനയിരുന്നു ആവശ്യകത കൂടുതൽ.
[തിരുത്തുക] അവലംബം
- ↑ http://www.gov.ns.ca/legislature/legc/bills/60th_1st/3rd_read/b115.htm
- ↑ English English Malayalam Dictionary by T Ramalingam Pillai