സ്തൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുദ്ധമതവിശ്വാസികള്‍ ബുദ്ധന്റേയോ മറ്റു സന്യാസിമാരുടേയോ ശരീരാവശിഷ്ടങ്ങള്‍ പോലെയുള്ള വിശിഷ്ടവസ്തുക്കള്‍ സൂക്ഷിക്കുന്നതിനായി നിര്‍മ്മിച്ച മണ്‍കൂനയുടെ ആകൃതിയിലുള്ള നിര്‍മ്മിതികളെയാണ് സ്തൂപം എന്നുവിളിക്കുന്നത്. ബുദ്ധമതാരാധനാലയങ്ങളായും മുന്‍പ് സ്തൂപങ്ങളെ കണക്കാക്കിയിരുന്നു.
സ്തൂപം എന്ന വാക്കിനര്‍ത്ഥം മണ്‍കൂന എന്നാണ്. വിവിധ വ്യാസത്തിലും ഉയരത്തിലും വലുതും ചെറുതുമായും പലതരത്തിലുള്ള സ്തൂപങ്ങളുണ്ട്. ഇവക്ക് ചില പൊതുഗുണഗണങ്ങളുമുണ്ട്. പൊതുവേ സ്തൂപത്തിന്റെ മദ്ധ്യത്തില്‍ ഒരു ചെറിയ പെട്ടിയുണ്ടാകാറുണ്ട്. ഇതില്‍ ബുദ്ധന്റേയോ പിന്‍ഗാമികളുടേയോ ശരീരാവശിഷ്ടങ്ങളോ (പല്ല്, അസ്ഥി, ചിതാഭസ്മം തുടങ്ങിയവ) അവര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളോ സൂക്ഷിക്കാറുണ്ട്. ഈ പെട്ടിയെ വിശുദ്ധമായി കണക്കാക്കി അതിനു മുകളീല്‍ മണ്ണിടുകയും അതിനുമുകളിലായി ഇഷ്ടികകളും വച്ച് കൊത്തുപണികളോടുകൂടീയ താഴികക്കുടം സ്ഥാപിക്കുകയും ചെയ്യ്യുന്നു[1].
മിക്കവാറും സ്തൂപങ്ങള്‍ക്കു ചുറ്റും ഒരു പ്രദക്ഷിണപഥം കണ്ടുവരാറുണ്ട്. പ്രഥക്ഷിണപഥത്തിനു ചുറ്റും കൊത്തുപണികള്‍ നിറഞ്ഞ കൈവരിയും കവാടങ്ങളും കണ്ടുവരുന്നു. വിശ്വാസികള്‍ ഈ പഥത്തിലൂടെ പ്രദക്ഷിണം നടത്തുന്നു[1]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "CHAPTER 12 - BUILDINGS, PAINTINGS AND BOOKS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 122-123. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm.