പിരമിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Khafre's Pyramid

മുകള്‍ഭാഗത്തെ വശങ്ങള്‍ തികോണാകൃതിയിലുള്ളതും അവയെല്ലാം തന്നെ ഒരു ബിന്ദുവില്‍ കേന്ദീകരിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള കെട്ടിടത്തെയാണ്‌ പിരമിഡ് എന്ന് പറയുന്നത്. പിരമിഡിന്റെ അടിത്തറ സാധാരണയായി ചതുര്‍ഭുജം അല്ലെങ്കില്‍ ത്രിഭുജം ആയിരിക്കും (പൊതുവായി ഏത് ബഹുഭുജ രൂപവും ആകാവുന്നതാണ്‌).

[തിരുത്തുക] പ്രാചീന സ്മാരകങ്ങള്‍

പല പുരാതന നാഗരികതകളും പിരമിഡ് രൂപത്തിലുള്ള നിര്‍മ്മിതികള്‍ അവശേഷിപ്പിച്ചതായി കാണാം.

[തിരുത്തുക] ഈജിപ്ഷ്യന്‍ പിരമിഡുകള്‍

ഏറ്റവും പ്രശസ്തമായതാണ്‌ ഈജിപ്തിലെ പിരമിഡുകള്‍, കല്ലുകളാലോ മണ്‍ക്കട്ടകളാലോ നിര്‍മ്മിക്കപ്പെട്ട ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതികളാണ്‌. പിര്‍മിഡുകളെ പുരാതന ഈജിപ്തില്‍ മെര്‍ എന്നാണ്‌ വിളിച്ചിരുന്നതെന്ന് മാര്‍ക്ക് ലെഹ്നെര്‍ പ്രസ്താവിക്കുന്നു[അവലംബം ആവശ്യമാണ്]. ഗിസയിലെ പിരമിഡാണ്‌ ഇവയില്‍ ഏറ്റവും വലുത്, ഇത് ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ളവയില്‍പ്പെട്ടതുമാണ്‌[അവലംബം ആവശ്യമാണ്]. 1300 എ.ഡി യില്‍ ലിങ്കന്‍ കത്രീഡല്‍ നിര്‍മ്മിക്കപ്പെടുന്നത് വരെ ഇതായിരുന്നു ലോകത്തിലെ ഉയരം കൂടിയ മനുഷ്യനിര്‍മ്മിതി. ഇതിന്റെ അടിത്തറക്ക് 52,600 ചതുര്‍ശ്ര മീറ്റര്‍ വ്യാപ്തിയുണ്ട്.

ഇപ്പോള്‍ ഇത് ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നാണ്‌, പുരാതനകാലത്തെ അതിജീവിച്ച ആധുനിക ലോകത്തെ ഏക അത്ഭുതവും ഇത് മാത്രമാണ്‌. പുരാതന ഈജിപ്തില്‍ പിരമിഡുകളുടെ മേലറ്റം സ്വര്‍ണ്ണത്താലും, വശങ്ങള്‍ മിനുക്കിയ ചുണ്ണാമ്പ്കല്ലുകളാല്‍ പൊതിയുകയും ചെയ്തിരുന്നു, ശേഷം ഇത്തരം കല്ലുകള്‍ ഇളകി വീഴുകയോ മറ്റ് കെട്ടിടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്.

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%B0%E0%B4%AE%E0%B4%BF%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം