മെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെർ
ഒ.എസ്. കുടുംബം: ലിനക്സ്
തൽസ്ഥിതി: സജീവം
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം: മൊബൈൽ
പാക്കേജ് മാനേജർ: ആർപിഎം
സപ്പോർട്ട് പ്ലാറ്റ്ഫോം: ആം, എക്സ്86, മിപ്സ്
കേർണൽ തരം: മോണോലിത്തിക്ക് (ലിനക്സ്)
സോഫ്റ്റ്‌വെയർ അനുമതി പത്രിക: ഓപ്പൺ സോഴ്സ്
വെബ് സൈറ്റ്: merproject.org

സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റ് കംപ്യൂട്ടറുകൾ എന്നിവക്കുള്ള ഒരു ലിനക്സ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മെർ[1]. മീഗോയുടെ രണ്ടാം പതിപ്പായി മാറുക എന്നതാണ് മീഗോ വ്യുൽപ്പന്നമായ മെറിന്റെ ലക്ഷ്യം. തങ്ങളെ മീഗോയുടെ യഥാർത്ഥ പിൻഗാമികളായി ലിനക്സ് ഫൗണ്ടേഷൻ അംഗീകരിക്കും എന്നതായിരുന്നു മെർ നിർമ്മാതാക്കളുടെ പ്രഖ്യാപനം.[2]

ഉള്ളടക്കം

ആർക്കിടെക്ചർ [തിരുത്തുക]

വിവിധ കാരണങ്ങളാൽ മീഗോയ്ക്ക് തത്തുല്യമായ കോറാണ് മെറും പ്രദാനം ചെയ്യുന്നത്. മുമ്പ് മീഗോ പ്രവർത്തിച്ചിരുന്നതും മീഗോക്ക് പ്രവർത്തിക്കാവുന്നതുമായ എല്ലാത്തരം ആർക്കിടെക്ചറുകളെയും മെറും പിന്തുണക്കും. മീഗോ പ്രവർത്തിപ്പിക്കുന്ന അതേ രൂപത്തിൽ അവയിലെല്ലാം മെറിനെയും പ്രവർത്തിപ്പിക്കാം.

പിന്തുണക്കുന്ന ഹാർഡ്‌വെയറുകൾ [തിരുത്തുക]

മെർ ഇന്റൽ എക്സ്86, ആം ആർക്കിടെക്ചർ, മിപ്സ് ആർക്കിടെക്ചർ എന്നിവയെ പിന്തുണക്കുന്നു.

വിവിധ ഉപകരണങ്ങൾക്കുള്ള മെർ രൂപങ്ങൾ ലഭ്യമാണ്. റാസ്ബെറി പൈ, ബീഗിൾബോർഡ്, നോക്കിയ എൻ900, നോക്കിയ എൻ9, നോക്കിയ എൻ950 തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന മെർ രൂപങ്ങൾ നിലവിലുണ്ട്. ഇന്റൽ ആറ്റം പ്രൊസസർ അധിഷ്ഠിത ടാബ്‌ലെറ്റ് ഉപകരണങ്ങളിലും മെർ പ്രവർത്തിക്കും. വിവിധ ഹാർഡ്‌വെയറുകളിൽ മെർ പ്രവർത്തിപ്പിക്കാനാവശ്യമായ നിരവധി അഡാപ്റ്റേഷൻ പാക്കേജുകൾ വിവിധ പദ്ധതികളുടെ ഭാഗമായി രൂപപ്പെടുത്തിയിട്ടുണ്ട്. മെർ ഉപകരണങ്ങളിൽ നേരിട്ട് ഉപയോഗിക്കുകയോ ഡുവൽ ബൂട്ട് നടത്തി ഉപയോഗിക്കുകയോ ചെയ്യാം.[3]

മെർ ഉൽപ്പന്നങ്ങൾ [തിരുത്തുക]

2012 ജനുവരിയിൽ സ്പാർക്ക് എന്നൊരു മെർ - പ്ലാസ്മ ആക്റ്റീവ് അധിഷ്ഠിത ടാബ്‌ലെറ്റ് വിപണിയിലെത്തുമെന്ന് അറിയിച്ചു.[4] പിന്നീട് സ്പാർക്ക് എന്ന പേര് മാറ്റി വിവാൾഡി എന്നാക്കി. 7 മൾട്ടിടച്ച് പിന്തുണയോടെയും ആം സിപിയുവോടെയുമായിരുന്നു വിവാൾഡി ഇറക്കാൻ ഉദ്ദേശിച്ചിരുന്നത്. വില 200 യൂറോ ആകുമെന്ന് കരുതപ്പെട്ടിരുന്നു. പുറത്തിറങ്ങും മുമ്പേത്തന്നെ വിവാൾഡിക്ക് നല്ല സ്വീകരണം ലഭിച്ചു.[5] എന്നാൽ ഹാർഡ്‌വെയർ പാർട്ട്ണറായ ചൈനീസ് കമ്പനിയുമായുള്ള പ്രശ്നങ്ങൾ കാരണം പുറത്തിറക്കൽ വൈകി. പിന്നീട് ജൂലൈയിൽ വിവാൾഡി തിരിച്ചെത്തുമെന്ന് പ്ലാസ്മ നിർമ്മാതാക്കളിൽ ഒരാളായ ആരോൺ സീഗോ അറിയിച്ചു.[6]

2012 ജൂലൈയിൽ മീഗോ വികസിപ്പിച്ചിരുന്ന മുൻ നോക്കിയ തൊഴിലാളികൾ സ്ഥാപിച്ച ഫിന്നിഷ് മൊബൈൽ കമ്പനിയായ ജൊല്ല മൊബൈൽ തങ്ങൾ മെർ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് കൂടിയ മൊബൈൽ ഫോൺ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. 2012ൽ തന്നെ തങ്ങളുടെ ആദ്യ മൊബൈൽ ഫോൺ പുറത്തിറങ്ങുമെന്നും ജൊല്ല പ്രഖ്യാപിച്ചു.[7]

അവലംബം [തിരുത്തുക]

  1. "Mer Project website". ശേഖരിച്ചത് 16 August 2012. 
  2. Munk, Carsten. "[MeeGo-dev] MeeGo Reconstructed - a plan of action and direction for MeeGo". 
  3. "Mer Community workspace". http://wiki.merproject.org/wiki/Community_Workspace. 
  4. "€200 KDE Tablet to Ship May; Pre-Orders Open Next Week". http://www.omgubuntu.co.uk/2012/02/e200-kde-tablet-to-ship-may-pre-orders-open-next-week. 
  5. "Demand For KDE Tablet ‘Phenomenal’". http://www.omgubuntu.co.uk/2012/02/demand-for-kde-tablet-phenomenal. 
  6. "Akademy: Plasma Active and Make Play Live". http://lwn.net/Articles/504865/. 
  7. "Jolla LinkedIn website". http://www.linkedin.com/company/jolla. 
"http://ml.wikipedia.org/w/index.php?title=മെർ&oldid=1695182" എന്ന താളിൽനിന്നു ശേഖരിച്ചത്